ചികിത്സയുടെ മറവിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ വ്യാജ സിദ്ധൻ അറസ്റ്റിൽ

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. ചികിത്സയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത മലപ്പുറം കൊണ്ടോട്ടിയിലെ പെണ്‍കുട്ടിയെയാണ് തൃശ്ശൂര്‍ ചാവക്കാട് തോയക്കാവ് സ്വദേശി ചുങ്കത്ത് പണിക്കവീട്ടില്‍ മുഹമ്മദ് (47) എന്ന ആശാരി മുഹമ്മദ് പീഡിപ്പിച്ചത്.
രണ്ട് വർഷം മുമ്പ് പെൺകുട്ടിയുടെ അമ്മയെ ചികിൽസിക്കാൻ വീട്ടിലെത്തിയ സമയത്താണ് ഇയാൾ പീഡനത്തിനിരയാക്കിയത്. ആശാരി പണിയെടുത്ത് നടന്ന നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ, മുഹമ്മദ് തങ്ങള്‍ കുടുംബത്തില്‍ പെട്ട ആളാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിരവധിയാളുകളെ ഇയാള്‍ തട്ടിപ്പിനിരയാക്കിയതായുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടിയതറിഞ്ഞ് പരാതിയുമായി നിരവധി പേരാണ് സ്റ്റേഷനില്‍ എത്തുന്നത്. ചാവക്കാട്ടെ വീട്ടില്‍ നിന്നാണ് ഇയാൾ പിടിയിലായത്.
https://www.facebook.com/Malayalivartha























