സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; ഉത്തമ സാഹിത്യ കൃതികള്‍ വാങ്ങാന്‍ ആളുണ്ടാകില്ല; വിവാദ പ്രസ്താവനയുമായി ടി പദ്മനാഭന്‍; ''പൊതുസമൂഹത്തിനോട് പരസ്യമായി മാപ്പ് പറയണം''; എഴുത്തുക്കാരനെതിരെ ആഞ്ഞടിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര

സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന സാഹിത്യകാരന്‍ ടി പദ്മനാഭന്റെ വിവാദ പരാമര്‍ശമാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ ചൊടിപ്പിച്ചത്. ഇന്നലെ കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെയാണ് ഉത്തമ സാഹിത്യ കൃതികള്‍ വാങ്ങാന്‍ ആളുണ്ടാകില്ലെന്നും അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയില്‍ വീഴുമെന്നും ടി പദ്മനാഭന്‍ പറഞ്ഞിരുന്നു.
ടി. പദ്മനാഭന്‍ പൊതുസമൂഹത്തിനോട് പരസ്യമായി മാപ്പ് പറയണമെന്ന് ലൂസി കളപ്പുര വ്യക്തമാക്കി. അദ്ദേഹത്തിന്റെ പരാമര്‍ശം അങ്ങേയറ്റം വേദനയുണ്ടാക്കിയെന്നും സിസ്റ്റർ പറഞ്ഞു. ടി. പദ്മനാഭന്റെ വിവാദ പ്രസ്താവന ഇങ്ങനെയായിരുന്നു;-'' മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാല്‍ നല്ല ചെലവാണെന്നും സിസ്റ്റര്‍ എന്ന പേര് ചേര്‍ത്താല്‍ പുസ്തകത്തിന്റെ വില്‍പ്പന കൂടുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
രാജ്യം ആദരിക്കുന്ന സാഹിത്യകാരനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതല്ലെന്നും ടി പദ്മനാഭന്‍ വ്യക്തമാക്കി. ആ പ്രസ്താവന പിന്‍വലിച്ച് പൊതു സമൂഹത്തിനോട് അദ്ദേഹം മാപ്പ് പറയണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.
https://www.facebook.com/Malayalivartha























