Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

സന്ദര്‍ശനം നടത്താനുള്ള സ്ഥലമല്ല... രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ എസ്എഫ്‌ഐക്കാര്‍ വാഴ വച്ചതിന് ശേഷം വീണ്ടും വയനാട് ചര്‍ച്ചയാക്കി എ.എന്‍. ഷംസീര്‍; രാഹുലിന്റെ പരിപാടി മാനന്തവാടിയില്‍ വരിക, പഴംപൊരി തിന്നുക, ബത്തേരിയില്‍ വന്ന് ബോണ്ട തിന്നും, കല്‍പ്പറ്റയില്‍ വന്ന് പഫ്‌സ് തിന്നും; ഇതാണോ നേതാവ്?

16 AUGUST 2022 10:11 AM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധിയുടെ വയനാട്ടെ ഓഫീസില്‍ എസ്എഫ്‌ഐക്കാര്‍ വാഴ വച്ചത് വലിയ വിവാദമായിരുന്നു. ഇതോടൊപ്പം എസ്എഫ്‌ഐക്കാര്‍ പറഞ്ഞത് വയനാട് എംപിക്ക് സന്ദര്‍ശനത്തിന് വരാനുള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലമെന്നാണ്. ഇത് രാഹുലിന് ഏറെ ഷീണമായിരുന്നു. മാത്രമല്ല വയനാട് പിടിക്കാന്‍ സ്മൃതി ഇറാനിയും പുറകെയുണ്ട്.

അതിനിടെ ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് എ.എന്‍.ഷംസീര്‍ എംഎല്‍എ രംഗത്തെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് എവിടെയാണ് ഉള്ളത്? രാഹുല്‍ ഗാന്ധി ഇവിടെ വന്നല്ലോ. രാഹുലിന്റെ പരിപാടി മാനന്തവാടിയില്‍ വരിക, പഴം െപാരി തിന്നുക. ബത്തേരിയില്‍ വന്ന് ബോണ്ട തിന്നും. കല്‍പ്പറ്റയില്‍ വന്ന് പഫ്‌സ് തിന്നും. ഇതാണോ നേതാവ്? എന്നും ഷംസീര്‍ ചോദിച്ചു.

രാഹുലെന്ന രാഷ്ട്രീയക്കാരന്‍ എവിടെ? എസ്എഫ്‌ഐയുടെ കുട്ടികളുടെ ഭാഗത്തുനിന്ന് തെറ്റായ ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. അവര്‍ മാപ്പ് പറഞ്ഞു. രാജ്യമെങ്ങും മതന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോള്‍ എവിടെ രാഹുല്‍? കേരളത്തില്‍നിന്നു 19 പേരെ ജയിപ്പിച്ചപ്പോള്‍ ജനത്തിനു മനസ്സിലായി തല പോയ തെങ്ങിനാണു വളമിട്ടതെന്ന്. രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും ഷംസീര്‍ ആരോപിച്ചു.

അതേസമയം വയനാട്ടിലും രാഹുലിനെ തോല്‍പ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. രാഹുല്‍ ഗാന്ധി എം പിയുടെ മണ്ഡലത്തില്‍ സ്മൃതി ഇറാനി സന്ദര്‍ശിച്ചിരുന്നു. ഒരു ദിവസത്തെ സന്ദര്‍ശനത്തിന് വയനാട്ടിലെത്തിയ സ്മൃതി ഇറാനിയെ ജില്ലയിലെ ബിജെപി നേതാക്കള്‍ സ്വീകരിച്ചു. കളക്ടറേറ്റില്‍ നടക്കുന്ന ജില്ലാ വികസന സമിതിയോഗത്തില്‍ പങ്കെടുത്ത ശേഷം വരവേല്‍ ആദിവാസി ഊരിലെ കുടുംബങ്ങളെയും സ്മൃതി സന്ദര്‍ശിച്ചു.

അതസമയം ചിത്രദുര്‍ഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠത്തില്‍ കോണ്‍ഗ്രസ് നേതാക്കളോടൊപ്പം സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിക്ക് ഹവേരി ഹൊസമുട്ട് സ്വാമിയില്‍ നിന്ന് ലഭിച്ച അനുഗ്രഹം 'പ്രധാനമന്ത്രിയാകും' എന്നായിരുന്നു. എന്നാല്‍, തൊട്ടടുത്തുണ്ടായിരുന്ന മുഖ്യ പുരോഹിതന്‍ ശ്രീ ശിവമൂര്‍ത്തി മുരുഗാ ശരണരു ഇടപെട്ട് അനുഗ്രഹ സംഭാഷണം നിറുത്തി വയ്പിച്ച് 'നമ്മുടെ മഠം സന്ദര്‍ശിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടും' എന്ന് തിരുത്തി.

ഇതോടെ രാഹുല്‍ ഗാന്ധിയുടെ മഠം സന്ദര്‍ശനം ദേശീയ മാദ്ധ്യമങ്ങളിലടക്കം വാര്‍ത്തയായി. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ഉന്നതനേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ സംബന്ധിക്കാനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി ലിംഗായത്ത് സമുദായത്തിന്റെ മഠം സന്ദര്‍ശിച്ചത്.

'ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും പ്രധാനമന്ത്രിമാരായി. ലിംഗായത്ത് സമുദായത്തോടൊപ്പം വന്നതിനാല്‍ രാഹുല്‍ഗാന്ധിയും പ്രധാനമന്ത്രിയാവും' എന്നായിരുന്നു സന്യാസിയുടെ അനുഗ്രഹവചനങ്ങള്‍. ഉടന്‍ മുഖ്യപുരോഹിതന്‍ തടഞ്ഞു, 'അങ്ങനെ പറയരുത്. അക്കാര്യം പറയേണ്ട വേദിയല്ലിത്. ജനങ്ങള്‍ തീരുമാനിക്കും. നമ്മുടെ മഠം സന്ദര്‍ശിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടും' എന്നായിരുന്നു തിരുത്ത്.

ഉടന്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കരുതപ്പെടുന്ന കര്‍ണ്ണാടകത്തില്‍ ജനസംഖ്യയുടെ 17 ശതമാനത്തോളം ലിംഗായത്തുകളാണ്. കാലങ്ങളായി ലിംഗായത്തുകള്‍ ബി.ജെ.പിയോട് അനുഭാവം പുലര്‍ത്തുന്നവരാണ്. ലിംഗായത്ത് സമുദായത്തില്‍പ്പെട്ട ബി.എസ്. യെദിയൂരപ്പയെ ബി.ജെ.പി മുഖ്യമന്ത്രിയാക്കിയത് ഇക്കാരണത്താലാണ്. പിന്നീട് യെദിയൂരപ്പയെ മാറ്റിയപ്പോഴും അതേ സമുദായത്തില്‍ നിന്നുള്ള ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കി. കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന വലിയ വെല്ലുവിളി പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (2 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (2 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (2 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (2 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (4 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (5 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (6 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (7 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (7 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (7 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (7 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (7 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (8 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (8 hours ago)

Malayali Vartha Recommends