അട്ടപ്പാടി മധുക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണനയില്‍... ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രതികള്‍ ലംഘിച്ചതിനാല്‍, ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം, ഹര്‍ജിയില്‍ തീര്‍പ്പുണ്ടായാല്‍ ഇന്നു മുതല്‍ തന്നെ അതി വേഗ വിസ്താരവും ആരംഭിച്ചേക്കും

അട്ടപ്പാടി മധുകൊലക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി മണ്ണാര്‍ക്കാട് എസ് സി എസ് ടി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രതികള്‍ ലംഘിച്ചതിനാല്‍, ജാമ്യം റദ്ദാക്കണം എന്നാണ് ആവശ്യം.
പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ചില സാക്ഷികളെ 63 തവണ ബന്ധപ്പെട്ടെന്നും പുറത്തുവന്ന ഫോണ്‍ വിവരങ്ങളിലുണ്ട്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടായാല്‍ ഇന്നു മുതല്‍ തന്നെ അതി വേഗ വിസ്താരവും ആരംഭിച്ചേക്കും.
ദിവസേന അഞ്ച് സാക്ഷികളെ എങ്കിലും വിസ്തരിക്കാനായി നേരത്തെ കോടതി തീരുമാനിച്ചിരുന്നു. അങ്ങനെയെങ്കില്‍ 25 മുതല്‍ 31 വരെയുള്ള സാക്ഷികളെ ഇന്ന് വിസ്തരിച്ചേക്കും. കേസില്‍ ഇതുവരെ 13 സാക്ഷികള്‍ കൂറു മാറി. രണ്ടു പേര്‍ മാത്രമാണ് പ്രോസിക്യൂഷന്‍ അനുകൂല മൊഴി നല്‍കിയത്.
"
https://www.facebook.com/Malayalivartha























