ലോക രാജ്യങ്ങള്‍ പരസ്പര സ്‌നേഹത്തില്‍ വര്‍ത്തിക്കണമെന്ന സ്‌നേഹ സന്ദേശത്തോടെ കേരളത്തില്‍ നിന്നു ലണ്ടനിലേക്കുള്ള ഫായിസിന്റെ ചരിത്ര സൈക്കിള്‍ യാത്ര തുടങ്ങി.... തിരുവനന്തപുരത്ത് വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു

ലോക രാജ്യങ്ങള്‍ പരസ്പര സ്‌നേഹത്തില്‍ വര്‍ത്തിക്കണമെന്ന സ്‌നേഹ സന്ദേശത്തോടെ കേരളത്തില്‍ നിന്നു ലണ്ടനിലേക്കുള്ള ഫായിസിന്റെ ചരിത്ര സൈക്കിള്‍ യാത്ര തുടങ്ങി.തിരുവനന്തപുരത്ത് വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.
75ാം സ്വാതന്ത്ര്യദിന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലോക രാജ്യങ്ങള്‍ പരസ്പര സ്‌നേഹത്തില്‍ വര്‍ത്തിക്കണമെന്ന സ്‌നേഹ സന്ദേശത്തോടെയാണ് ടീം എക്കോ വീലേഴ്‌സിന്റെ നേതൃത്വത്തില്‍ റോട്ടറി ഇന്റര്‍നാഷനലിന്റെ പിന്തുണയോടെയാണ് കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ഫായിസ് അഷ്‌റഫ് അലിയുടെ (34) സൈക്കിള്‍ യാത്ര.
തിരുവനന്തപുരം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എസ്.എസ്. സുധീര്‍ അധ്യക്ഷത വഹിച്ചു. ഡോ. യു.കെ. അബ്ദുല്‍ നാസര്‍ പ്രോജക്ട് അവതരിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബാബുമോന്‍, കേരള റോള്‍ ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. രാജ് മോഹന്‍ പിള്ള, മണികണ്ടന്‍ നായര്‍, സച്ചിന്‍ ആനന്ദ് എന്നിവര്‍ സംസാരിച്ചു.
ം
ഇക്കോ വീലേഴ്‌സ് വൈസ് പ്രസിഡന്റ് പി.കെ രാജേന്ദ്രന്‍ സ്വാഗതവും ജി.സി.സി. കോഓര്‍ഡിനേറ്റര്‍ അഡ്വ. ഷമീം പക്‌സാന്‍ നന്ദിയും പറഞ്ഞു. അലിറോഷന്‍, ദില്‍ഷാദ്, ഷിജി ജയിംസ്, സായിസ് എന്നിവര്‍ നേതൃത്വം നല്‍കി.
"
https://www.facebook.com/Malayalivartha























