എതിർ ദിശയിൽ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് കണ്ണൂരിൽ യുവാക്കൾക്ക് ദാരുണാന്ത്യം
കണ്ണൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. ചാലക്കുന്ന് ചൊവ്വ ബൈപ്പാസിലാണ് സംഭവം. കിഴുത്തള്ളിയിലെ അദ്വൈത് (19), ഇരിട്ടി മാടത്തിയിലെ ഹാരിസ് (46) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം.
എതിർ ദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കുകൾ കൂട്ടിയിടിച്ച് അദ്വൈതും ഹാരിസും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇരുവരേയും ഉടനെ ചാല മിംമസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂർ ഭാഗത്തേക്ക് വൺവേ തെറ്റിച്ച് കയറിയ ബൈക്കും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളും റോഡിന് പുറത്തുള്ള ചതുപ്പിലേക്ക് തെറിച്ചു വീണു. അമിത വേഗതയാണ് അപകട കാരണമെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha