മസാല ബോണ്ട് കേസിലെ ഇഡി അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി.... തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല, ഹര്‍ജി സെപ്റ്റംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റി

മസാല ബോണ്ട് കേസിലെ ഇഡി അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജി സെപ്റ്റംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
കിഫ്ബിയുടെ ആവശ്യം മസാല ബോണ്ട് വിതരണവുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു . ബോണ്ട് വിതരണം റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയായിരുന്നു നടന്നതെന്നും ഫെമ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും കിഫ്ബി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ഫെമ നിയമം ലംഘിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടത് റിസര്‍വ് ബാങ്കാണെന്നും കിഫ്ബി . എന്നാല്‍ മസാല ബോണ്ട് വിതരണത്തില്‍ ഫെമ നിയമം ലംഘിച്ചതായി സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്നുമായിരുന്നു ഇഡി കോടതിയില്‍ വ്യക്തമാക്കിയത്.
മറുപടി സത്യവാങ്മൂലം നല്‍കാനായി കൂടുതല്‍ സാവകാശം വേണമെന്നും ഇഡി കോടതിയെ അറിയിച്ചു. ഇതോടെ, സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആ സംശയത്തെ അടിസ്ഥാനമാക്കി അന്വേഷണം നടത്താമല്ലോയെന്ന് കിഫ്ബിയോട് ഹൈക്കോടതി ആരായുകയും ചെയ്തു.
മറുപടി സത്യവാങ്മൂലം സെപ്റ്റംബര്‍ രണ്ടിന് സമര്‍പ്പിക്കാമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. അതുവരെ കേസില്‍ അന്വേഷണത്തിന് സ്റ്റേയില്ലായെന്ന കാര്യം വ്യക്തമാക്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് .
"
https://www.facebook.com/Malayalivartha























