കറണ്ടു വേണ്ട! എല്‍.ഇ.ഡി വിളക്കുകള്‍ ഉപ്പുവെള്ളത്തില്‍ കത്തും; മല്‍സ്യത്തൊഴിലാളി ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഇത് ഉപയോഗപ്രദമാകും; ഭൗമശാസ്ത്രമന്ത്രി ജിതേന്ദ്രസിംഗ് വിളക്കുകള്‍ ഉദ്ഘാടനം ചെയ്തു
ഇനി കറണ്ടു വേണ്ട. എല്‍.ഇ.ഡി വിളക്കുകള്‍ കത്താന്‍ ഉപ്പു വെള്ളം മതി. നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയാണ് ഉപ്പുവെള്ളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി വിളക്കുകള്‍ നിര്‍മിച്ചിരിക്കുന്നത്. റോഷ്നി വിളക്കുകള്‍ എന്നാണ് ഇതിന്റെ പേര്. ഇന്ത്യയിലെ 7,500 കിലോമീറ്ററോളം വരുന്ന മല്‍സ്യത്തൊഴിലാളി ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഇത് അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ഭൗമശാസ്ത്രമന്ത്രി ജിതേന്ദ്രസിംഗാണ് വിളക്കുകള്‍ ഉദ്ഘാടനം ചെയ്തത്.
മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തിന് വലിയ തിളക്കമായിരിക്കും ഈ കണ്ടുപിടുത്തം നല്‍കുക. കടല്‍വെള്ളം ഉള്ളതിനാല്‍ വിളക്കുകള്‍ ചാര്‍ജ്ജു ചെയ്യുവാനും എളുപ്പമാണ്. ഇലക്ട്രോഡുകള്ക്കിയിയിലുള്ള ഇലക്ട്രോലൈറ്റായി ഉപ്പുവെള്ളമാണ് പ്രവര്‍ത്തിക്കുക. കടല്‍ വെള്ളമില്ലെങ്കില്‍ ഉപ്പുകലക്കിയ വെള്ളവും മതിയാകും. ഇന്ത്യയില്‍ ഉടനീളം എല്‍.ഇ.ഡി വിളക്കുകള്‍ എത്തിക്കാനുള്ള പ്രധാന മന്ത്രിയുടെ ഉജാലാ പദ്ധതിക്ക് വലിയ കുതിപ്പാകും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രധാന മന്ത്രി വിഭാവന ചെയ്ത മറ്റൊരു പദ്ധതിയാണ് സോളാര്‍ സ്റ്റഡി ലാമ്പ് . ഇത് വൈദ്യുതി എത്താത്ത പ്രദേശങ്ങളിലെ കുട്ടികളെ ഉദ്ദേശിച്ചാണ് രൂപകല്‍പ്പന ചെയ്യുന്നത്. അസം, ജാര്‍ഖണ്ഡ്, ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പിന്നോക്ക പ്രദേശങ്ങലളിലായിരിക്കും സ്റ്റഡി ലാമ്പ് വിതരണം ചെയ്യുക.
70 ലക്ഷത്തോളം സ്റ്റഡി ലാമ്പുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. റോഷ്നി ലാമ്പും സ്റ്റഡീലാമ്പും പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളാണ്. ഇത് അന്തരീക്ഷ മലിനീകരണവും കുറയ്ക്കും. റോഷ്നി ലാമ്പുകള്‍ ഇനി വ്യവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കും. അതോടെ ഇവ വന്‍തോതില്‍ ജനങ്ങളിലെത്തിച്ചേരും. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിന് എന്തും സാധ്യമാണ് എന്നതിന് തെളിവായിട്ടുണ്ട് ഈ പദ്ധതിയും.
.
https://www.facebook.com/Malayalivartha