തീരശോഷണത്തിനെതിരെ മല്‍സ്യത്തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍; മുട്ടത്തറയില്‍ പതിനേഴര ഏക്കറില്‍ ഭവനപദ്ധതിക്ക് ധാരണ

തീരശോഷണത്തിനെതിരെ മല്‍സ്യത്തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍ രംഗത്ത് എത്തി. മുട്ടത്തറയില്‍ പതിനേഴര ഏക്കറില്‍ ഭവനപദ്ധതിക്ക് ധാരണയായതായി റിപ്പോർട്ട്. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള സ്ഥലം വിട്ടുനല്‍കുന്നതാണ്. പകരം ഭൂമി ഫിഷറീസ് വകുപ്പിന് 22നകം കൈമാറാനും നിര്‍ദേശം. ആറ് മന്ത്രിമാര്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എന്നത്.
അതേസമയം പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ തീരദേശത്തുള്ള പള്ളികളിലും പാളയം പള്ളിയിലും കരിങ്കൊടി ഉയര്‍ത്തി. തീരദേശ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കരിങ്കൊടി ഉയര്‍ത്തിയിരിക്കുന്നത്. വിവിധ ഇടവകകളില്‍ നിന്നെത്തുന്ന മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രദേശം ഉപരോധിക്കുകയാണ്. മല്‍സ്യത്തൊഴിലാളികളുടെ നിലനില്‍പ് പ്രതിസന്ധിയിലെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ യൂജിന്‍ പെരേര ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
https://www.facebook.com/Malayalivartha























