ഒമാനില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മരിച്ചു; മലപ്പുറം സ്വദേശി ഇബ്രാഹിംകുട്ടിയാണ് നിര്യാതനായത്....
മൂന്ന് ദിവസം മുമ്പ് ഒമാനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി നിര്യാതനായി. മലപ്പുറം തിരൂര്‍ പുറത്തൂര്‍ കാവിലക്കാട് സ്വദേശി ചോന്താം വീട്ടില്‍ ഇബ്രാഹിംകുട്ടിയാണ് മരിച്ചത്. ദീര്‍ഘകാലം ഒമാനിലുണ്ടായിരുന്ന അദ്ദേഹം മത്ര, റുവി, ബര്‍ക്ക എന്നിവിടങ്ങളില്‍ വസ്ത്ര വ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചുപോന്നിരുന്നു. ഭാര്യ - എം.എം നസീന. മക്കള്‍ - സി.വി നഫീല്‍, ഷാഹില്‍ (ഇരുവരും മസ്കത്തില്), ഷാനിബ, ആദില്‍.
അതേസമയം കൊല്ലം സ്വദേശിയായ മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനാപുരം കുണ്ടയം കണിയന്‍ചിറ പുത്തന്‍വീട്ടില്‍ മസൂദ് റാവുത്തറുടെ മകന് ജലീല്‍ റാവുത്തര്‍ (49) ആണ് നിര്യാതനായത്. ഇദ്ദേഹം മൂന്ന് മാസം മുമ്പാണ് ജലീല്‍ കുവൈത്തിലെത്തിയത്.
അങ്കാറ യുണൈറ്റഡ് ഫൈബര്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. മാതാവ് - സുബൈദാ ബീവി. ഭാര്യ - ഫസീല ബീവി. കൂടാതെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ജലീലിന്റെ നിര്യാണത്തില്‍ കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചനം അറിയിച്ചു.
https://www.facebook.com/Malayalivartha