Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..


ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..


സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..


വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി... വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും, കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം.. രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി..

ആ സംശയം അറസ്റ്റിലേക്ക്... പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ക്രൂരമായ ഒത്താശ; മകളുമായി ഇടപഴകാന്‍ സുഹൃത്തുക്കള്‍ക്ക് സൗകര്യമൊരുക്കി പിതാവ്; അധ്യാപകരുടെ സംശയം എല്ലാവരേയും കുടുക്കി

17 AUGUST 2022 08:54 AM IST
മലയാളി വാര്‍ത്ത

തൃശൂര്‍ പുന്നയൂര്‍ക്കുളത്താണു സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഒരു കേസില്‍ നിന്നും ഊരാനായി നടത്തിയ ശ്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ ബലിയാടാക്കുകയായിരുന്നു. സ്‌കൂളില്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ ചൈല്‍ഡ് ലൈനിന്റെ മുന്നില്‍ പ്രശ്‌നം എത്തിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടിലും ട്യൂഷന്‍ സെന്ററിലും പിതാവിന്റെ കൂട്ടുകാര്‍ കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം നടക്കുന്നു. 15 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണു പീഡനത്തിന് ഇരയായത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 5 ദിവസം മുന്‍പ് കേസെടുത്ത പൊലീസ് ഇന്നലെ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് ഇയാള്‍. കാപ്പരിക്കാട് സ്വദേശി ഷാഫി (26) ആണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.



തൃശൂര്‍ പുന്നയൂര്‍ക്കുളത്താണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍വച്ച് സംഘം ചേര്‍ന്നുള്ള പീഡനത്തിന് ഇരയാക്കിയത് കേസില്‍പ്പെട്ട അച്ഛനെ ജാമ്യത്തിലെടുക്കാനായി അമ്മയെയും ബന്ധുവിനെയും വീട്ടില്‍നിന്നു മാറ്റിയശേഷം. ഓഗസ്റ്റ് ഒന്‍പതിനു കുട്ടിയുടെ പിതാവ് വാഹന സംബന്ധമായ കേസില്‍പ്പെട്ടിരുന്നു.

ഇയാളുടെ ഭാര്യയെയും ബന്ധുവിനെയും വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടുപോയ പ്രതികള്‍ ഇവരെ പിന്നീട് മറ്റൊരാള്‍ക്കൊപ്പം പറഞ്ഞയച്ചു. അതിനുശേഷം പെണ്‍കുട്ടി മാത്രമുള്ള വീട്ടിലേക്കു തിരിച്ചെത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. ഈ വീട്ടില്‍ കഞ്ചാവ് വാങ്ങുന്നതിനായി ഇവര്‍ നേരത്തെയും വന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീടിന്റെ പിന്‍വാതില്‍ കുറ്റിയിടാറില്ലെന്ന് അറിയുന്ന പ്രതികള്‍ ഇതുവഴി അകത്തു കയറി പെണ്‍കുട്ടിയെ മുറിയിലടച്ച് പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ കൈകള്‍ കെട്ടിയിട്ടു.

കുട്ടിയുടെ ശരീരത്തില്‍ പരുക്കുകള്‍ ഉണ്ടായിരുന്നു. കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായും അധ്യാപകര്‍ പറയുന്നു. ട്യൂഷന്‍ സെന്ററില്‍ ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ആദ്യ പീഡനം നടന്നത്. സംഭവത്തിനു ശേഷം പ്രതികള്‍ ഇവിടെനിന്നു വരുന്നത് മറ്റു വിദ്യാര്‍ഥികള്‍ കണ്ടതായും മൊഴിയിലുണ്ട്. ഇക്കാര്യം അമ്മയോട് പറഞ്ഞെങ്കിലും കാര്യമായി എടുത്തില്ല.



പിതാവ് തന്നെയാണ് പെണ്‍കുട്ടിയുമായി ഇടപഴകാന്‍ പ്രതികള്‍ക്കു സൗകര്യം ചെയ്തത് എന്നാണു സൂചന. കഞ്ചാവ് വില്‍പന പരിസരവാസികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ നേരത്തെ താമസിച്ച സ്ഥലത്തു നിന്നു മാറിയത്. സംഭവത്തില്‍ ഒരാളെ ഇതിനകം പിടികൂടിയിട്ടുണ്ട്. കേസില്‍ 2 പേരെക്കൂടി കിട്ടാനുണ്ട്. മാതാപിതാക്കളുടെ അറിവോടെയാണ് പീഡനം എന്നാണ് കുട്ടിയുടെ മൊഴി. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായി പൊലീസ് സംശയിക്കുന്നു. പാപ്പാളി സ്വദേശി ബാദുഷയും മറ്റൊരാളും ഒളിവിലാണ്. ഒളിവിലുള്ള രണ്ടാമത്തെയാളുടെ പേര് അക്ബര്‍ ആണെന്നാണ് വിവരം. ഇയാള്‍ ആരാണെന്നു പൊലീസിനു കൃത്യമായി കണ്ടെത്താനായിട്ടില്ല.

വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുട്ടിയാണ് കഴിഞ്ഞ മേയില്‍ ട്യൂഷന്‍ സെന്ററിലും കഴിഞ്ഞ ആഴ്ച വീട്ടിലും പീഡനത്തിനിരയായത്. എതിര്‍ത്തപ്പോള്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്ന് പറയുന്നു. കുട്ടിയുടെ പിതാവ് കഞ്ചാവ് വില്‍പ്പനക്കാരനാണ്. ഇയാളെ പലവട്ടം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയും കഞ്ചാവ് വില്‍പന നടത്തുന്നുണ്ട്. ഇവരില്‍ നിന്നു സ്ഥിരം കഞ്ചാവ് വാങ്ങുന്നവരാണ് പ്രതികള്‍ എന്നാണു സൂചന. പീഡന വിവരം അമ്മയെ അറിയിച്ചെങ്കിലും കാര്യമാക്കിയില്ലത്രെ. പീഡനത്തിനുള്ള അവസരം മാതാപിതാക്കള്‍ ഒരുക്കിയിരുന്നതായും മൊഴിയിലുണ്ട്.



വിദ്യാര്‍ഥി ക്ലാസില്‍ വരാഞ്ഞതിന്റെ കാരണം ഫോണില്‍ തിരക്കിയ അധ്യാപികയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തറിയാന്‍ വഴി തുറന്നത്. ഓഗസ്റ്റില്‍ കുട്ടി തുടര്‍ച്ചയായി ഏതാനും ദിവസം ക്ലാസ് മുടക്കിയിരുന്നു. വിളിച്ച് അന്വേഷിച്ചപ്പോള്‍ കുട്ടിയുടെ മറുപടികളില്‍ സംശയം തോന്നിയ അധ്യാപിക സ്‌കൂളില്‍ വിളിച്ചു വരുത്തി കൗണ്‍സിലിങ്ങിനു നിര്‍ദേശിക്കുകയായിരുന്നു. ഈ കൗണ്‍സിലിങ്ങിലാണ് സംഘം ചേര്‍ന്ന് പീഡിപ്പിച്ചത് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വടക്കേകാട് പൊലീസ് കേസെടുത്തത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും: ഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി  (16 minutes ago)

അജിത് പവാറിന്റെ സംസ്‌കാര ചടങ്ങിനെത്തിയ ബോളിവുഡ് നടിക്ക് രൂക്ഷ വിമര്‍ശനം  (28 minutes ago)

മലപ്പുറത്ത് രാസലഹരിയുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍  (1 hour ago)

അച്ഛന്റെ മരണത്തിലൂടെ ഉണ്ടായ നഷ്ടം വാക്കുകളിലൂടെ വിവരിക്കാന്‍ ആകില്ലെന്ന് സിജെ റോയിയുടെ മകന്‍  (1 hour ago)

തലയോട്ടി പിളരുന്ന ശബ്ദം കേട്ട് ഓടി പ്രവാസികൾ 10 നില ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് മലയാളി ബാലൻ  (2 hours ago)

ഇറാനിൽ ഭൂചലനം 5.3 തീവ്രത ആണവായുധം പയറ്റി ഇറാൻ..? നിലവിളിച്ച് ഓടി ജനം ഉപഗ്രഹചിത്രങ്ങളിൽ കണ്ട കാഴ്ച !  (2 hours ago)

ബാങ്ക് ഓഫ് ബറോഡ വിളിക്കുന്നു ഇന്ത്യയിലുടനീളം ഒഴിവുകള്‍ ബാങ്ക് ജോലിയാണോ സ്വപ്‌നം?  (2 hours ago)

ബി-നിലവറ തുറന്നാൽ ലോകം അവസാനിക്കുമോ ?... അതോ വെറും കെട്ടുകഥയോ ? സത്യം ഇതാണ് .... ചരിത്രകാരന്‍ എം.ജി. ശശിഭൂഷണ്‍ പറയുന്നു  (3 hours ago)

9 ബജറ്റ് , 9 സാരികൾ ... മംഗൾഗിരി സാരി മുതൽ കട്ടം കാഞ്ചീവരം വരെ.. പെട്ടിയ്ക്കൊപ്പം ഈ സാരികളും !! ബജറ്റ് സ്ത്രീ ശാക്തീകരണം  (3 hours ago)

നടാന്‍സിലും ഇസ്ഫഹാനിലും തിരക്കിട്ട അറ്റകുറ്റപ്പണി ... ഉപഗ്രഹചിത്രങ്ങളിൽ കണ്ടത് ഭൂമിക്കടിയിൽ ഇറാന്റെ വൻ നീക്കം കലികയറി ട്രംപ്  (3 hours ago)

ഒറ്റയൊന്നിനെയും അകത്ത് കയറ്റരുത്ത്,റോയിയുടെ അവസാന 10 മിനിറ്റിൽ കാബിനുള്ളിൽ സംഭവിച്ചത്..!ചില വിവരങ്ങൾ പുറത്ത്  (3 hours ago)

പാലക്കാട് പ്രവേശിക്കുന്നു  (7 hours ago)

ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു?  (7 hours ago)

SABARIMALA പ്രതികള്‍ക്കെല്ലാം ജാമ്യം ?  (7 hours ago)

ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി  (8 hours ago)

Malayali Vartha Recommends