Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

 കൊടുംക്രൂരത..... കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ യുവാവിനെ കൊല ചെയ്ത് ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി.... ഫ്‌ളാറ്റില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കാണാനില്ല, അവധിക്ക് വിനോദയാത്രയ്ക്ക് പോയിരുന്ന സഹതാമസക്കാരായ രണ്ടു പേര്‍ മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്, യുവാവിന്റെ ശരീരത്തില്‍ പലയിടത്തും മുറിവുകള്‍, സുഹൃത്തിനായി തെരച്ചില്‍ ആരംഭിച്ച് പോലീസ്

17 AUGUST 2022 06:48 AM IST
മലയാളി വാര്‍ത്ത

കൊടുംക്രൂരത..... കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ യുവാവിനെ കൊലചെയ്ത് ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി.... ഫ്‌ളാറ്റില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കാണാനില്ല, അവധിക്ക് വിനോദയാത്രയ്ക്ക് പോയിരുന്ന കൂടെ താമസക്കാരായ രണ്ടു പേര്‍ മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്, യുവാവിന്റെ ശരീരത്തില്‍ പലയിടത്തും മുറിവുകള്‍, സുഹൃത്തിനായി തെരച്ചില്‍ ആരംഭിച്ച് പോലീസ് .

മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി സ്വദേശി സജീവ് കൃഷണയാണ് (23) കൊല്ലപ്പെട്ടത്. മൃതദേഹം ഫ്‌ളാറ്റിലെ പൈപ്പ് ഡക്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഫ്‌ളാറ്റില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോഴിക്കോട് സ്വദേശി അര്‍ഷദിനെ കാണാനില്ല.



ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറ ഒക്‌സോണിയ ഫ്‌ളാറ്റിലാണ് സംഭവം. സജീവ് ഉള്‍പ്പെടെ അഞ്ച് പേരായിരുന്നു വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. അവധിക്ക് വിനോദയാത്രയ്ക്ക് പോയിരുന്ന സഹതാമസക്കാരായ രണ്ടു പേര്‍ മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതദേഹം പുതപ്പും മറ്റും ഉപയോഗിച്ച് കെട്ടി മറച്ചനിലയിലായിരുന്നു. ശരീരത്തില്‍ പലയിടത്തും വെട്ടേറ്റ മുറിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വിനോദയാത്ര കഴിഞ്ഞ് സുഹൃത്തുക്കള്‍ മടങ്ങിയെത്തിയപ്പോള്‍ ഫ്‌ളാറ്റിലെ മുറി പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്നു സജീവിനെയും അര്‍ഷദിനെയും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലത്തില്ലെന്ന സന്ദേശം ഫോണില്‍ ലഭിച്ചു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു.



പിന്നീട് രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ഓഫായതിനെ തുടര്‍ന്ന് സംശയം തോന്നിയതോടെ ഉച്ചയോടെ ഫ്‌ളാറ്റിലെത്തി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് അകത്ത് കയറി. ഹാളില്‍ രക്തക്കറ കണ്ട ഇവര്‍ നടത്തിയ പരിശോധനയിലാണ് ഫ്‌ളാറ്റിലെ പൈപ്പ് ഡക്ടില്‍ തങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഡക്ടിലൂടെ താഴേക്കിടാനുള്ള ശ്രമമായിരുന്നു എന്നാണ് കരുതുന്നത്. രക്തക്കറ കഴുകിക്കളയാന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും പോലീസില്‍ വിവരമറിയിച്ചു.

സജീവിനൊപ്പം താമസിച്ചിരുന്നവരേയും തൊട്ടുമുകളിലെ നിലയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍ഫോപാര്‍ക്കിന് സമീപത്തുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു സജീവ്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (3 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (3 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (3 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (4 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (6 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (6 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (8 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (8 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (8 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (9 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (9 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (9 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (9 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (9 hours ago)

Malayali Vartha Recommends