തമാശ പറഞ്ഞെന്നു കരുതി... രാഷ്ട്രപതിയ്ക്ക് കേരള സര്‍വകലാശാലയില്‍ ഡോക്ടറേറ്റ് നല്‍കാന്‍ കഴിയാത്തതില്‍ വൈസ് ചാന്‍സലര്‍ പദവി വേണ്ടെന്ന് പറഞ്ഞ ഗവര്‍ണര്‍ക്ക് സിമ്പിള്‍ പണി; തമിഴ്‌നാട്ടിലെ സ്റ്റാലിനെ പോലെ ചാന്‍സലര്‍ പദവിയില്‍ അധികാരം എടുത്ത് പിണറായി; ചാന്‍സലറുടെ അധികാരം വെട്ടാനുറച്ച് സര്‍ക്കാര്‍

രാഷ്ട്രപതിയ്ക്ക് കേരള സര്‍വകലാശാലയില്‍ ഡോക്ടറേറ്റ് നല്‍കാന്‍ കഴിയാത്തതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. ചാന്‍സലര്‍ പദവി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പറഞ്ഞ് വലിയ വിവാദമുണ്ടാക്കി. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറെ അനുനയിപ്പിച്ചു. അതോടെ ആ വിഷയം അടഞ്ഞു. ഇതിനിടയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തമിഴ്‌നാട്ടിലെ ഗവര്‍ണറുടെ ചാന്‍സലര്‍ പദവി എടുത്തു കളഞ്ഞു.
ഇപ്പോഴിതാ അതേ സ്റ്റെലിലേക്കാണ് സംസ്ഥാന സര്‍ക്കാരും പോകുന്നത്. വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടാനുള്ള ബില്ലിന് മന്ത്രിസഭാ അംഗീകാരം. സെര്‍ച്ച് കമ്മിറ്റിയിലെ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദേശിക്കും. മൂന്നംഗ കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കി സര്‍ക്കാറിനെ താല്‍പര്യമുള്ള വ്യക്തികളെ ഗവര്‍ണറെ മറികടന്ന് നിയോഗിക്കാനാണ് നീക്കം. ബില്‍ വരുന്ന സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനം.
സര്‍ക്കാറിനെ നിരന്തരം വെള്ളം കുടിപ്പിക്കുന്ന ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ചാന്‍സലറായ ഗവര്‍ണറുടെ അധികാരം വിസി നിയമനത്തില്‍ കവരുന്ന ബില്ലിനാണ് കാബിനറ്റ് അംഗീകാരം നല്‍കിയത്. നിലവില്‍ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ മൂന്ന് അംഗങ്ങളാണ് ഉള്ളത്. ഗവര്‍ണറുടെ പ്രതിനിധി, യുജിസി പ്രതിനിധി പിന്നെ സര്‍വകലാശാല നോമിനി. ഇതില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യും. ഒപ്പം കമ്മിറ്റിയില്‍ സര്‍ക്കാറിന്റെ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെയും ഉള്‍പ്പെടുത്തി അഞ്ചാക്കി.
അതേസമയം ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് പാരമ്യത്തിലായി. എന്ത് ബില്‍ സര്‍ക്കാര്‍ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടാതെ നിയമം ആകില്ലെന്ന ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് സര്‍ക്കാരിന് ഉള്ള മുന്നറിയിപ്പ് ആണ്. പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ കണ്ണൂര്‍ വിസിക്ക് എതിരെ ഗവര്‍ണര്‍ ഉടന്‍ നടപടി സ്വീകരിക്കും.
അതെ സമയം വിസി നിയമനത്തില്‍ ചാന്‍സലറുടെ അധികാരം കവറുന്ന ബില്ലുമായി മുന്നോട് പോകാന്‍ ആണ് സര്‍ക്കാര്‍ നീക്കം. കണ്ണൂര്‍ സര്‍വകലാശാല വിവാദത്തില്‍ സര്‍ക്കാരിനെതിരായ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം നടക്കുന്നുവെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ചാന്‍സലര്‍ ആയ തന്നെ ഇരുട്ടില്‍ നിര്‍ത്തുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗുരുതര ചട്ട ലംഘനം നടക്കുന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
തനിക്ക് ചാന്‍സലറുടെ അധികാരം ഉള്ള കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നു എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തന്നെ മാത്രം ഇരുട്ടില്‍ നിര്‍ത്തുന്നു. ചിലത് ഒളിപ്പിക്കാന്‍ ഉണ്ടെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇത് നിത്യ സംഭവം ആയിരിക്കുന്നു. ചട്ടലംഘന പരമ്പര തന്നെ കണ്ണൂരില്‍ നടക്കുന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യസ മേഖലയില്‍ രാഷ്ട്രീയ അതിപ്രസരം കാരണം പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിദഗ്ധര്‍ ആശങ്ക അറിയിച്ചു. മിടുക്കരായ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ്. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറ!ഞ്ഞു.
തന്റെ കയ്യില്‍ അധികാരം ഉള്ളിടത്തോളം കാലം ചട്ടലംഘനം അനുവദിക്കില്ലെന്ന് വിസി നിയമന ഭേദഗതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഗവര്‍ണര്‍ മറുപടി നല്‍കി. സ്വജന പക്ഷപാതം അനുവദിക്കില്ല. സര്‍ക്കാരിന് എന്തും തീരുമാനിക്കാം, പക്ഷെ നിയമം ആകണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പിടണം എന്ന് ആരിഫ് മുഹമ്മദ് ഖാന്‍ മുന്നറിയിപ്പ് നല്‍കി. എന്തൊക്കെ നിര്‍ദേശങ്ങള്‍ വച്ചാലും ഗവര്‍ണര്‍ ഒപ്പിട്ടാലേ നിയമം ആകൂ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രിയ വര്‍ഗീസിന്റെ നിയമനത്തെ കുറിച്ചുള്ള ചോദ്യത്തോട് ക്ഷമയോടെ കാത്തിരിക്കൂ എന്ന് മറുപടി നല്‍കിയ ഗവര്‍ണര്‍ തുടര്‍നടപടികളുടെ സൂചന നല്‍കി.
"
https://www.facebook.com/Malayalivartha























