ട്രെയിനില്‍ ജോലിക്കിടെ മലയാളിയായ വനിതാഗാര്‍ഡ് വീണുമരിച്ചു... വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തം റെയില്‍വേസ്റ്റേഷനു സമീപമാണ് മിനിമോളെ വീണനിലയില്‍ കണ്ടെത്തിയത് , പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

ട്രെയിനില്‍ ജോലിക്കിടെ മലയാളിയായ വനിതാഗാര്‍ഡ് വീണുമരിച്ചു... വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തം റെയില്‍വേസ്റ്റേഷനു സമീപമാണ് മിനിമോളെ വീണനിലയില്‍ കണ്ടെത്തിയത് , പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
ട്രെയിനില്‍ ജോലിക്കിടെ മലയാളിയായ വനിതാഗാര്‍ഡ് വീണുമരിച്ചു. ഗുവാഹത്തി-ബെംഗളൂരു (12510) സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ ഗാര്‍ഡ് പാലക്കാട് സ്വദേശിനി മിനിമോളാണ് (38) മരിച്ചത്. കൊടുന്തിരപ്പിള്ളി പനപ്പറമ്പ് അഷ്ടപദിയിലെ ശിവദാസന്റെ ഭാര്യയാണ്.
ചൊവ്വാഴ്ച ചെന്നൈ തിരുവട്ടിയൂരില്‍ നിന്നാണ് ഇവര്‍ കയറിയത്. ജോലാര്‍പ്പേട്ടയിലായിരുന്നു ജോലി അവസാനിപ്പിക്കേണ്ടത്. തീവണ്ടി വലത്തൂര്‍ കഴിഞ്ഞശേഷം ഗാര്‍ഡിനെ കാണാത്തതിനാല്‍ വലത്തൂര്‍ സ്റ്റേഷന്‍മാസ്റ്റര്‍ അടുത്ത സ്റ്റേഷനായ പച്ചകുപ്പം റെയില്‍വേസ്റ്റേഷനില്‍ വിവരം അറിയിക്കുകയുണ്ടായി.
പച്ചകുപ്പത്ത് തീവണ്ടി നിര്‍ത്തി സ്റ്റേഷന്‍മാസ്റ്റര്‍ തീവണ്ടി പിന്നിട്ട സമീപസ്റ്റേഷനുകളിലേക്ക് വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്നുള്ള തിരച്ചിലില്‍ ഗുഡിയാത്തം റെയില്‍വേസ്റ്റേഷനടുത്ത പാളത്തിനരികില്‍ ചൊവ്വാഴ്ച രാവിലെ 11.45-ഓടെയാണ് മിനിമോളെ വീണനിലയില്‍ കണ്ടെത്തിയത്. ഗുഡിയാത്തം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം മിനിമോള്‍ ഒരാഴ്ചയായി തുടര്‍ച്ചയായി ഡ്യൂട്ടിയിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹം ഗുഡിയാട്ടം സര്‍ക്കാര്‍ ആശുപത്രിയില്‍. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
"
https://www.facebook.com/Malayalivartha
























