പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് കേസിലെ പരാതിക്കാരന്‍ നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍...

പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് കേസിലെ പരാതിക്കാരന്‍ നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍...
മോന്‍സണ്‍ മാവുങ്കലിനൊപ്പം തട്ടിപ്പിന് കൂട്ടുനിന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരനായ ഷമീര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഐ ജി ലക്ഷ്മണയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന് മോന്‍സണുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും സാമ്പത്തിക തട്ടിപ്പില്‍ പങ്കുണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെതിരെയാണ് ഷമീര്‍ ഹൈക്കോടതിയെ സമീപിച്ചത്.മോന്‍സണ്‍ മാവുങ്കല്‍ പൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്ന് മുന്‍ ഡ്രൈവര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
" f
https://www.facebook.com/Malayalivartha
























