വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപത നേതൃത്വം കൊടുക്കുന്ന മത്സ്യതൊഴിലാളികളുടെ സമരം രണ്ടാം ദിവസവും ശക്തമായി തുടരുന്നു.... വിഴിഞ്ഞം മുല്ലൂരിലുള്ള തുറഖമുഖ കവാടം ഉപരോധിച്ചാണ് സമരം

വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപത നേതൃത്വം കൊടുക്കുന്ന മത്സ്യതൊഴിലാളികളുടെ സമരം രണ്ടാം ദിവസവും ശക്തമായി തുടരുന്നു. വിഴിഞ്ഞം മുല്ലൂരിലുള്ള തുറഖമുഖ കവാടം ഉപരോധിച്ചാണ് സമരം.
പുതിയതുറ, പൂവാര്‍ ഇടവകകളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് സമരം നയിക്കുക. 31-ാം തീയതി വരെ സമരം തുടരാനാണ് തീരുമാനം. തിങ്കളാഴ്ച കരമാര്‍ഗ്ഗവും കടല്‍മര്‍ഗ്ഗവും തുറമുഖ നിര്‍മ്മാണം തടസപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം.
വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുക, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം ഉറപ്പാക്കുക, തീര ശോഷണം തടയാന്‍ നടപടി എടുക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടക്കുന്നത്.
https://www.facebook.com/Malayalivartha























