ദീർഘദൂര യാത്രക്കാരനെന്ന വ്യാജേന ആഡംബര വസ്ത്രം ധരിച്ച് റെയിൽവേ സ്‌റ്റേഷനിൽ എത്തും; യാത്രക്കാരുടെ വിലകൂടിയ ഫോണും ബാഗും തട്ടിയെടുക്കുന്നയാള്‍ അറസ്റ്റില്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫിയെ റെയില്‍വേ പൊലീസും ആര്‍പിഎഫും ചേര്‍ന്ന് ഷൊര്‍ണൂരില്‍ പിടികൂടി

റെയിൽവേ സ്‌റ്റേഷനിൽ കറങ്ങി യാത്രക്കാരുടെ വിലകൂടിയ ഫോണും ബാഗും തട്ടിയെടുക്കുന്നയാള്‍ അറസ്റ്റില്‍. റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നത് ദീർഘദൂര യാത്രക്കാരനെന്ന വ്യാജേന ആഡംബര വസ്ത്രം ധരിച്ച്. മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫിയെ റെയില്‍വേ പൊലീസും ആര്‍പിഎഫും ചേര്‍ന്ന് ഷൊര്‍ണൂരില്‍ നിന്ന് പിടികൂടി. കവര്‍ച്ചാശ്രമത്തിനിടെയായിരുന്നു പിടിവീണിരിക്കുന്നത്. പതിമൂന്നിന് പുലർച്ചെ തന്നെ എറണാകുളം സ്വദേശി അലക്സ് ആൽബിയുടെ മൊബെൽ ഫോൺ ഷൊര്‍ണൂര്‍ റയിൽവേ സ്‌റ്റേഷനിൽ നിന്നും കാണാതായിരുന്നു.
അതോടൊപ്പം തന്നെ അലക്സ് റയിൽവേ പോലീസിൽ പരാതി നൽകി. ഷൊർണൂർ റയിൽവേ പൊലീസ് ആർ.പി.എഫിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സി.സി.ടി.വിയിൽ പ്രതിയായ മലപ്പുറം സ്വദേശി പാലത്തിങ്കൽ വീട്ടിൽ മുഹമദ് ഷാഫി മൊബൈൽ ഫോൺ തട്ടിയെടുക്കുന്നത് കണ്ടത്.
പിന്നാലെ സി.സി.ടി.വി ദൃശ്യങ്ങൾ വഴി അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ വീണ്ടും ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കവര്‍ച്ചാ ശ്രമമുണ്ടായിരിക്കുന്നത്. കൈയ്യോടെ തന്നെ മുഹമ്മദ് ഷാഫിയെ പിടികൂടുകയാണ് ചെയ്തത്. സമാനമായ നിരവധി കേസുകളിൽ മുഹമ്മദ് ഷാഫി പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha























