മകനുമായി അവസാനം സംസാരിച്ചത് കഴിഞ്ഞ ഒമ്പതിന്; കഴിഞ്ഞ മൂന്ന് ദിവസമായി മകന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു; അതിനെ പറ്റി മകൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല; താമസിക്കുന്നതിനെ കുറിച്ച് മകൻ പറഞ്ഞത് ഇങ്ങനെ; മകന്റെ കൊലയാളികളെ പിടികൂടണം; പഠിക്കാനായി നാട്ടിൽ നിന്നും കൊച്ചിയിലേക്ക് പോയ മകന്റെ കൊലപാതക വാർത്തയറിഞ്ഞ് ചങ്ക് തകർന്ന് സജീവന്റെ അച്ഛൻ

കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച സജീവ് കൃഷ്ണയുടെ അച്ഛന്റെ പ്രതികണം ഇപ്പോൾ പുറത്ത് വരികയാണ്. സജീവനുമായി അവസാനം സംസാരിച്ചത് കഴിഞ്ഞ ഒമ്പതിനായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മകന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അർഷാദ് എന്ന വ്യക്തിയെക്കുറിച്ച് മകൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. നാലുപേരുടെ കൂടെയാണ് താമസിക്കുന്നത് എന്ന് മകൻ പറഞ്ഞിരുന്നു. കൊലയാളികളെ പിടികൂടണമെന്നും സജീവന്റെ അച്ഛൻ കരഞ്ഞ് കൊണ്ട് പ്രതികരിച്ചു.
അതേസമയം മലപ്പുറം വണ്ടൂർ സ്വദേശിയായ സജീവ് കൃഷ്ണയെയാണ് ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിലെ 16-ാം നിലയിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുണിയിൽ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. യുവാവിൻ്റെ തലയിലും ദേഹത്തും മുറിവുകളുണ്ട്.
ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്ലാറ്റ് തുറക്കുകയും ആയിരുന്നു.
സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി ഇവിടെ നിന്ന് മുങ്ങിയത് കൊലപാതക വിവരം പുറത്തറിഞ്ഞ ശേഷമെന്ന് പൊലീസ് പറയുന്നു. പ്രതി അര്‍ഷാദിനായി കോഴിക്കോട് പയ്യോളിയിലെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് തിരച്ചില്‍ നടത്തുകയാണ്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
https://www.facebook.com/Malayalivartha























