കൊലപാതകം നടന്നതിനു ശേഷം സജീവിന്റെ ഫോണിൽ നിന്നും മെസ്സേജ് വന്നു; മെസ്സേജിൽ പറഞ്ഞത് ആ ഒരൊറ്റ കാര്യം!!! ഞങ്ങളെ തടയുക എന്നതായിരിക്കാം കൊലപാതകിയുടെ ലക്ഷ്യം; ഫോണിൽ വിളിച്ചപ്പോൾ കട്ട് ചെയ്തു കളഞ്ഞു; ഈ വാർത്ത വന്നതോടെ ഫോൺ സ്വിച്ച് ഓഫ്; കൊലപാതകി എന്ന് സംശയിക്കുന്ന അർഷാദ് തങ്ങളെ വഴിതെറ്റിക്കാൻ ശ്രമിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൃഹൃത്ത് അംജദ്; പ്രതിയെന്ന് കരുതുന്ന അർഷാദ് രക്ഷപ്പെട്ടത് സുഹൃത്തിന്റെ സ്കൂട്ടറിൽ!!!

കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച സജീവ് കൃഷ്ണയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വരികയാണ്. സൃഹൃത്തിന്റെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. കൊലപാതക സമയം സജീവന്റെ കൂടെ ഉണ്ടായിരുന്നു അർഷാദ് തങ്ങളെ വഴിതെറ്റിക്കാൻ ശ്രമിച്ചെന്ന് സുഹൃത്ത് അംജദ് വെളിപ്പെടുത്തി. കൊലപാതകം നടന്നതിനുശേഷം സജീവന്റെ ഫോണിൽ നിന്നും മെസ്സേജ് വന്നു. സജീവ കൃഷ്ണ എന്ന വ്യാജേനയാണ് സംസാരിച്ചത്.
ഫ്ലാറ്റിൽ വരേണ്ടന്നും താൻ സ്ഥലത്തില്ല എന്നുമാണ് മെസ്സേജിലൂടെ പറഞ്ഞത്. തങ്ങൾ ഫ്ലാറ്റിൽ എത്തുന്നത് വൈകിപ്പിക്കാൻ ശ്രമിച്ചു. ഫോണിൽ വിളിച്ചപ്പോൾ കട്ട് ചെയ്തു കളഞ്ഞു. ഈ വാർത്ത വന്നതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെന്നാണ് സൃഹൃത്ത് പറഞ്ഞിരിക്കുന്നത്. പ്രതിയെന്ന് കരുതുന്ന അർഷാദ് രക്ഷപ്പെട്ടത് സുഹൃത്തിന്റെ സ്കൂട്ടറിൽ എന്ന വിവരവും ഇപ്പോൾ പുറത്ത് വരികയാണ്.
അതേസമയം മലപ്പുറം വണ്ടൂർ സ്വദേശിയായ സജീവ് കൃഷ്ണയെയാണ് ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിലെ 16-ാം നിലയിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുണിയിൽ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. യുവാവിൻ്റെ തലയിലും ദേഹത്തും മുറിവുകളുണ്ട്.
ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്ലാറ്റ് തുറക്കുകയും ആയിരുന്നു.
സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി ഇവിടെ നിന്ന് മുങ്ങിയത് കൊലപാതക വിവരം പുറത്തറിഞ്ഞ ശേഷമെന്ന് പൊലീസ് പറയുന്നു. പ്രതി അര്‍ഷാദിനായി കോഴിക്കോട് പയ്യോളിയിലെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് തിരച്ചില്‍ നടത്തുകയാണ്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
https://www.facebook.com/Malayalivartha























