ഇടത് ചെവിയിൽ ഫോൺ വെച്ച് വലതു കൈ ഫ്രീയാക്കി വയ്ക്കാൻ ഒരു ടെൻഡൻസി പലർക്കും ഉണ്ടെന്ന് തോന്നുന്നു; ഇടത് ബ്രെയിനാണോ വലത് ബ്രെയിനാണോ ആക്ടീവെന്നുള്ളതിനനുസരിച്ചിരിക്കും എന്നാണ് ചില പഠനങ്ങൾ പറയുന്നത്; ഇടത് ചെവിയിലാണോ വലതു ചെവിയിലാണോ ഫോൺ വെയ്ക്കുന്നതെന്ന നിർണ്ണായക ചോദ്യവുമായി ഡോ. സുൽഫി നൂഹ്

ഇടത് ചെവിയിലാണോ വലതു ചെവിയിലാണോ ഫോൺ വെയ്ക്കുന്നതെന്ന നിർണ്ണായക ചോദ്യവുമായി ഡോ. സുൽഫി നൂഹ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റ പൂർണ്ണ രൂപം ഇങ്ങനെ; ലെഫ്റ്റ്, റൈറ്റ് ,ലെഫ്റ്റ് താങ്കൾ ലെഫ്റ്റാണോ റൈറ്റാണോ? ഞാൻ ലെഫ്റ്റ്! ഹേയ്, ഞാനതല്ല ഉദ്ദേശിച്ചത്. ഇടത് ചെവിയിലാണോ വലതു ചെവിയിലാണോ ഫോൺ വെയ്ക്കുന്നതെന്നാണ് എൻറെ ചോദ്യം.
സാധാരണ കാണുന്നതിന് വ്യത്യസ്തമായി ചില പാറ്റേണുകൾ ഉണ്ടെന്ന് ചില പഠനങ്ങൾ. അതുകൊണ്ടുതന്നെ ഇടതു ചെവിയിൽ സ്ഥിരമായി ഫോൺ വയ്ക്കുന്ന ശീലമുള്ള എനിക്ക് ഈ ഒരു അക്കാഡമിക് സംശയം ഏതാനും ദിവസങ്ങളായി പതഞ്ഞു പൊന്തുന്നു.
ഞാൻ കാണുന്ന വലം കയ്യന്മാരിൽ മിക്കവരും ഇടതു ചെവിയിൽ ഫോൺ വയ്ക്കുമ്പോൾ, അപൂർവം ചിലർ വലതു ചെവിയിലും ഫോൺ വെച്ച് കണ്ടിട്ടുണ്ട്. ഏതു കൈകൊണ്ട് ഫോണെടുക്കുന്നോ ആ ചെവിയിലേക്ക് ഫോൺ വെയ്ക്കാൻ സ്വാഭാവികമായും തോന്നും. മാറിമാറി ഫോൺ വയ്ക്കുന്ന ശീലവും സ്വാഭാവികം.
ഇടത് ചെവിയിൽ ഫോൺ വെച്ച് വലതു കൈ ഫ്രീയാക്കി വയ്ക്കാൻ ഒരു ടെൻഡൻസി പലർക്കും ഉണ്ടെന്ന് തോന്നുന്നു. ഇടത് ബ്രെയിനാണോ വലത് ബ്രെയിനാണോ ആക്ടീവെന്നുള്ളതിനനുസരിച്ചിരിക്കും എന്നാണ് ചില പഠനങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ ഈ അക്കാഡമിക് സംശയം ചോദിക്കുന്നത് ഒരു ചെറിയ ഒബ്സർവേഷണൽ പഠനത്തിന് കൂടിയാണ്.
എൻറെ സുഹൃത്തുക്കളിൽ ആരൊക്കെ ഫോൺ ഉപയോഗിക്കുമ്പോൾ ഇടത് ചെവി ഉപയോഗിക്കുന്നു. അതായത് സ്ഥിരമായി ഇടതു ചെവിയിൽ അല്ലെങ്കിൽ കൂടുതൽ സമയം ഇടതു ചെവിയിൽ ഫോൺ വയ്ക്കുന്നത് ആരൊക്കെ? അഥവാ വലതു ചെവിയിൽ ഫോൺ വെക്കുന്നുണ്ടെങ്കിൽ ആരൊക്കെ. ലെഫ്റ്റ് ?റൈറ്റ് ?ലെഫ്റ്റ്? ഞാൻ ലെഫ്റ്റ്.
ആ ലെഫ്റ്റല്ല. ചെവി ഇടത് . അതാണ് (കേരള നാട്ടിലെ മിക്കവരെയും പോലെ ഗ്ലോബലി ലെഫ്റ്റാണെങ്കിലും നിലപാടുകൾ വസ്തുതകൾ വിലയിരുത്തി). താങ്കളുടെ ചെവി? ലെഫ്റ്റ് ?റൈറ്റ്? ലെഫ്റ്റ്? ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha























