ജാമ്യാപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ഫോട്ടോകളില്‍ ഇരയുടെ വസ്ത്രധാരണ രീതി കണ്ടു; ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന തരത്തിലാണ് വസ്ത്രം ധരിച്ചിരുന്നത്; പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിലിരുത്തി മാറിടം അമര്‍ത്താന്‍ എഴുപത്തിനാല് വയസ്സുള്ള അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണ്; എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം കാണിച്ചുവെന്ന കേസിൽ വിചിത്ര വാദവുമായി കോടതി! പരാമർശങ്ങൾ വിവാദത്തിലേക്ക്

എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം കാണിച്ചുവെന്ന കേസ് ഇന്ന് കോടതി പരിഗണിച്ചിരുന്നു. ആരോപണ വിധേയനായ പ്രതിക്ക് ജാമ്യം നല്‍കിയ വിധി പുറത്ത് വന്നിരുന്നു. ഈ വിധിയിൽ ഇതാ വിചിത്ര പരാമര്‍ശവുമായി കോടതി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി പറഞ്ഞിരിക്കുന്നത്. കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണകുമാറിന്റെ വിധിയിലായിരുന്നു വിവാദ പരാമര്‍ശമുണ്ടായിരുന്നത്.
പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചിരുന്നു. അതുകൊണ്ട് തന്നെ ലൈംഗികാതിക്രമ പരാതി 354-എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ജാമ്യാപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ഫോട്ടോകളില്‍ ഇരയുടെ വസ്ത്രധാരണ രീതി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതാണെന്ന കാര്യം വ്യക്തമാണ്. പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിലിരുത്തി മാറിടം അമര്‍ത്താന്‍ എഴുപത്തിനാല് വയസ്സുള്ള അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുകയാണ്.
2020 ഫെബ്രുവരിയില്‍ നന്തി ബീച്ചില്‍ നടന്ന ക്യാമ്പില്‍ യുവ എഴുത്തുകാരിയായ യുവതിയോട് പ്രതി സിവിക് ചന്ദ്രന്‍ ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയെന്നും അന്തസിന് ഭംഗം വരുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സിവിക്ക് ചന്ദ്രന് നേരത്തെ മുന്‍കൂര്‍ ജാമ്യം കിട്ടിയിരുന്നു. രണ്ടാമത്തെ കേസില്‍ ഓഗസ്റ്റ് 12ന് ആണ് സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിന്റെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് വിവാദ പരാമര്‍ശം പുറത്തു വന്നത്.
ദളിതര്‍ക്ക് വേണ്ടി പൊതുസമൂഹത്തില്‍ സംസ്‌കാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും ലൈംഗിക വൈകൃത സ്വഭാവമുള്ള സിവികിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍, പരാതിക്കാരിക്ക് മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം ചുമത്തിയ കേസ് നിലനില്‍ക്കില്ലെന്നുമായിരുന്നു സിവിക് ചന്ദ്രന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്.
സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയില്‍ കുടുതല്‍ വെളിപ്പെടുത്തലുമായി യുവതി. 'വുമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് ' പേജിലാണ് തന്നോട് സിവിക് ചന്ദ്രന്‍ ലൈംഗിക അതിക്രമം നടത്തിയത് വിശദീകരിച്ച് യുവതി രംഗത്തെത്തിയത്. ഒരു സൌഹൃദ സദസിന് ശേഷം, വഴിയില്‍ വച്ച് കയ്യില്‍ കയറി പിടിക്കുകയും ശരീരത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നും, മോശമായി പെരുമാറിയെന്നുമാണ് വെളിപ്പെടുത്തല്‍.
സിവിക്കിന്റെ മകളേക്കാള്‍ പ്രായം കുറഞ്ഞ തന്നോട് ഇങ്ങനെയൊക്കെ ചെയ്ത അയാളെ വീണ്ടും പലരും ന്യായീകരിക്കുന്നത് എങ്ങനെയാണെന്നും അവര്‍ കുറിപ്പില്‍ ചോദിക്കുന്നുണ്ടായിരുന്നു നാണക്കേടുകൊണ്ടും ഭയങ്കൊണ്ടും വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാനപ്പോള്‍. മറ്റുള്ളവര്‍ എന്നെ നോക്കുന്നുണ്ട്. ഒരുപക്ഷേ അയാള്‍ ആ പ്രവര്‍ത്തി തുടര്‍ന്നിരുന്നെങ്കില്‍ അവരപ്പോള്‍ ഇടപെടുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. കടലിലേക്കിറങ്ങി നില്‍ക്കുന്ന പറപ്പുറത്തേക്ക് കയറി അയാളില്‍നിന്ന് രക്ഷപെടാന്‍ മറ്റുചിലര്‍ക്കൊപ്പം വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ഞാന്‍ ചെന്നിരുന്നത്. എന്നാൽ ഈ കേസിൽ ഇരയുടെ വസ്ത്രധാരണം ചോദ്യം ചെയ്യുന്ന തരത്തിലാണ് കോടതി ഇടപ്പെട്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
https://www.facebook.com/Malayalivartha























