Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കണ്ണൻ ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നത് അറിഞ്ഞ ചിലർ വ്യക്തിപരമായി പ്രകടിപ്പിച്ച സംശയത്തിനുള്ള മറുപടി കൂടിയാണീ പോസ്റ്റ്. താനും കുടുംബവും കമ്മ്യൂണിസ്റ്റുകാരാണെന്നും അത് മനസ്സിലാക്കിയിട്ടും അക്കാദമിയിൽ പ്രവേശനം നേടിയെങ്കിൽ അത് മകന്റെ യോഗ്യത മാത്രമാണ്...' ഈ സ്ഥാപനം പാണക്കാട് തങ്ങളുടെ പേരിൽ; ഇവിടെ ചേരുമ്പോൾ രാഷ്ട്രീയം മാറേണ്ടതില്ല...! നജീബ് കാന്തപുരം എം.എൽ.എ

17 AUGUST 2022 01:49 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ പെരിന്തൽമണ്ണയിൽ സൗജന്യ ഐ.എ.എസ് പരീശിലന അക്കാദി സ്ഥാപിക്കുകയുണ്ടായി. ഇതേതുടർന്ന് ഉണ്ടായ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നജീബ് കാന്തപുരം എം.എൽ.എ. ആരോപണവിധേയനായ പിതാവിന്റെ പ്രതികരണത്തിന് പിന്നാലെയാണ് മറുപടിയുമായി നജീബ് രംഗത്ത് എത്തിയത്. അതായത് തന്റെ മകൻ കണ്ണൻ ചേർന്നതുകൊണ്ട് കമ്മ്യൂണിസ്റ്റുകാരായ താനോ മകനോ ആശയം മാറുന്നില്ലെന്ന് വിദ്യാർത്ഥിയുടെ പിതാവ് വ്യക്തമാക്കി.

അതോടൊപ്പം തന്നെ ഡി.വൈ.എഫ്.ഐ കരുവാരകുണ്ട് പഞ്ചായത്ത് സെക്രട്ടറി, സി.പി.എം ലോക്കൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള എം മണി കരുവാരകുണ്ട് ആണ് ഫേസ്ബുക്കിൽ ഇത്തരത്തിൽ പോസ്റ്റിട്ടത്. കണ്ണന്റെ മാത്രമല്ല, അക്കാദമിയിലെ ഒരു കുട്ടിയുടെയും രാഷ്ട്രീയം അന്വേഷിച്ചിട്ടില്ലെന്നും ആരും രാഷ്ട്രീയം മാറേണ്ടതില്ലെന്നും വ്യക്തമാക്കി നജീബ് കാന്തപുരം എം.എൽ.എയും രംഗത്തുവരുകയുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

'ഫൈസൽ & ഷബാന ടീമിന്റെ സാമ്പത്തിക പിന്തുണയോടെ ബഹു. പെരിന്തൽമണ്ണ എം.എൽ.എ ശ്രീ നജീബ് കാന്തപുരം ആരംഭിച്ച സിവിൽ സർവ്വീസ് അക്കാദമിയിൽ അപേക്ഷ നൽകിയപ്പൊ കണ്ണൻ പറഞ്ഞു... 'അച്ഛന്റെ രാഷ്ട്രീയത്തിനോ നിലപാടുകൾക്കോ എതിരാവുകയോ അച്ഛന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുകയോ ചെയ്യുമെങ്കിൽ ഞാനിവിടെ ചേരില്ല. '

പിന്നീട് 3500 ഓളം അപേക്ഷകരിൽ നിന്ന് 100 ലേക്ക് വിവിധ തലങ്ങളിലെ സ്‌ക്രീനിങ്ങിന് ശേഷം നടന്ന ഇന്റർവ്യുവിൻ കണ്ണൻ അവന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞു. കേരള വർമയിൽ യു.യു.സി ആയിരുന്നതും മറച്ചുവെച്ചില്ല. അഭിമുഖ പരീക്ഷ കഴിഞ്ഞ് അവൻ തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലായിരുന്നു. എന്തായാലും കിട്ടും... അവന്റെ സംശയത്തിന് അന്ന് തന്നെ മറുപടി പറഞ്ഞു. നിനക്ക് അഡ്മിഷൻ കിട്ടാൻ ഞാൻ ആരോടും ശുപാർശ ചെയ്യില്ല. അങ്ങനെ ജൂലായ് 31 ന് കണ്ണൻ അവിടെ ചേർന്നു.

1998 ൽ ബഹു കെ.ടി. മാനു മുസ്ലിയാരുടെ നേതൃത്വത്തിലുള്ള നജാത്ത് ഹൈസ്‌കൂളിൽ മലയാളം അധ്യാപകനായി ഞാൻ ചേർന്നു. അന്ന് ഡി.വൈ.എഫ്.ഐ കരുവാരകുണ്ട് പഞ്ചായത്ത് സെക്രട്ടറി. 2002 ൽ പാർട്ടി ലോക്കൽ സെക്രട്ടറി. പിന്നീട് 2007 പി.എസ്.സി കിട്ടുന്നതു വരെ ആ സ്ഥാനത്ത് തുടർന്നു. അന്നൊന്നും നിലപാടിൽ അൽപ്പം പോലും വെള്ളം ചേർത്തില്ല.

ഒരിക്കൽ മാനു മുസ്ലിയാരോട് ആരോ പറഞ്ഞു... 'മണിയെ പോലെ ഒരാളെ നമ്മുടെ സ്ഥാപനത്തിൽ നിർത്തുന്നത് ശരിയാണോ? ലോകം കണ്ട അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'അവൻ ഏത് പാർട്ടി എന്നത് എന്റെ വിഷയമല്ല, അയാളെ ഏൽപ്പിച്ച മലയാളം മാഷിന്റെ പണി അയാൾ നന്നായി നിർവ്വഹിക്കുന്നുണ്ടോ എന്നു മാത്രമേ ഞാൻ നോക്കുന്നുള്ളൂ... അത് അയാൾ നന്നായി നിർവഹിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് .'

കണ്ണൻ ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നത് അറിഞ്ഞ ചിലർ വ്യക്തിപരമായി പ്രകടിപ്പിച്ച സംശയത്തിനുള്ള മറുപടി കൂടിയാണീ പോസ്റ്റ്. താനും കുടുംബവും കമ്മ്യൂണിസ്റ്റുകാരാണെന്നും അത് മനസ്സിലാക്കിയിട്ടും അക്കാദമിയിൽ പ്രവേശനം നേടിയെങ്കിൽ അത് മകന്റെ യോഗ്യത മാത്രമാണെന്നും മണി പോസ്റ്റിൽ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്  (5 minutes ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (9 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (9 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (9 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (9 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (9 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (9 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (10 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (10 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (10 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (10 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (10 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (12 hours ago)

Malayali Vartha Recommends