പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായതറിഞ്ഞിട്ടും മാതാപിതാക്കള്‍ സംഭവം മറച്ചുവച്ചു... മാതാപിതാക്കളെയും പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്താനുള്ള നീക്കവുമായി പോലീസ്

പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായതറിഞ്ഞിട്ടും മാതാപിതാക്കള്‍ സംഭവം പുറത്തുപറയാതെ മറച്ചുവച്ചു. പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ മാതാപിതാക്കളെയും പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്താനുള്ള നീക്കവുമായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മറ്റു രണ്ടു പേര്‍ക്കായി അന്വേഷണം തുടരുകയാണ്. കുറ്റകൃത്യം അറിഞ്ഞിട്ടും മതാപിതാക്കള്‍ മറച്ചു വച്ചതായി അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്താണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാല്‍, ഇത് പോലീസില്‍ അറിയിക്കാന്‍ മാതാപിതാക്കള്‍ തയാറായില്ല.
https://www.facebook.com/Malayalivartha























