പാലക്കാട് ഷാജഹാന്‍ കൊലപാതക കേസില്‍ കസ്റ്റഡിയിലുള്ള നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും..... കഴിഞ്ഞ ദിവസം അറസ്റ്റിലായ നാലുപേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും, എട്ടിലധികം പേര്‍ പ്രതികളായി ഉണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം

പാലക്കാട് ഷാജഹാന്‍ കൊലപാതക കേസില്‍ കസ്റ്റഡിയിലുള്ള നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും..... കഴിഞ്ഞ ദിവസം അറസ്റ്റിലായ നാലുപേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും, എട്ടിലധികം പേര്‍ പ്രതികളായി ഉണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.
സിദ്ധാര്‍ത്ഥന്‍, സജീഷ്, ശിവരാജന്‍ ,വിഷ്ണു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. ഓരോ പ്രതികള്‍ക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ശബരീഷ്, അനീഷ്, നവീന്‍ ,സുജീഷ് എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഗൂഢാലോചന, പ്രതികള്‍ക്ക് സഹായം ചെയ്തവര്‍ ഉണ്ടോ എന്നിവയും പോലിസ് പരിശോധിച്ചു വരുന്നു.
ഷാജഹാന്‍ കൊല്ലപ്പെടാന്‍ കാരണം പാര്‍ട്ടിയിലെ വളര്‍ച്ചയില്‍ പ്രതികള്‍ക്ക് ഉണ്ടായ വിരോധം എന്ന് വെളിപ്പെടുത്തി പാലക്കാട് എസ്പി. ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തു. പ്രാദേശികമായി ഉണ്ടായ ചില തര്‍ക്കങ്ങള്‍ ആണ് പെട്ടന്നുള്ള കൊലയില്‍ കലാശിച്ചത് എന്നും പൊലീസ് വ്യക്തമാക്കി. ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികള്‍ പാര്‍ട്ടിയുമായി അകന്നു.
ഇതിനു പുറമെ, രാഖി കെട്ടിയതുമായുള്ള തര്‍ക്കവും, ഗണേശോത്സവത്തില്‍ പ്രതികള്‍ ഫ്‌ലെക്‌സ് വയ്ക്കാന്‍ ശ്രമിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റവും ആണ് പെട്ടന്നുള്ള പ്രകോപനം. ഓരോ പ്രതികള്‍ക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നും പൊലീസ്
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നവീന്‍, അനീഷ്,ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. നവീനെ പൊള്ളാച്ചിയില്‍ നിന്നാണ് പിടികൂടിയത്. മറ്റുള്ളവരെ മലമ്പുഴ കവയില്‍ നിന്നും. പ്രതികള്‍ ഒളിച്ചിരുന്ന കോഴിമലയില്‍ എത്തിച്ചു പൊലീസ് തെളിവെടുത്തു.
ഷാജഹാനെ വെട്ടാന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കുനിപ്പുള്ളി വിളയില്‍പൊറ്റയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് പൊലീസ് കണ്ടെടുത്തു
" f
https://www.facebook.com/Malayalivartha























