റിയാസിന്റെ ഭാവി അപകടത്തിൽ മൂവർ സംഘം നീക്കം തുടങ്ങി അരക്കില്ലത്തിൽ പിണറായി
മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് മദ്യനയത്തിൽ മാറ്റമുണ്ടാക്കാൻ തീരുമാനിച്ചത്. എക്സൈസ് മന്ത്രി ഇതിൽ നിന്നും ബുദ്ധി പൂർവം ഒഴിഞ്ഞു നിന്നു . റിയാസിനോട് എന്തു വേണമെങ്കിലും ചെയ്യാൻ നിർദ്ദേശിച്ചിട്ടാണ് രാജേഷ് മാറി നിന്നത്. മുൻ എക്സൈസ് മന്ത്രി പി.കെ. ഗുരുദാസനെ പോലെ തന്റെ കൈകൾ എന്നും ശുദ്ധമായിരിക്കണമെന്ന വാശി രാജേഷിന് ഉണ്ടായിരുന്നു. എന്നാൽ ഗുരുദാസനെ പോലെ രാജേഷ് അഴിമതിക്ക് തടസം നിന്നില്ല. അഴിമതി നടന്നാലും ഇല്ലെങ്കിലും തനിക്കൊന്നും സംഭവിക്കരുതെന്ന കരുതൽ മാത്രമാണ് എക്സൈസ് മന്ത്രിക്ക് ഉണ്ടായിരുന്നത്. ബാലഗോപാലിന്റെ ധനകാര്യ വകുപ്പിനെ പോലെ മുഖ്യമന്ത്രി നേരിട്ടാണ് എക്സൈസ് വകുപ്പ് ഭരിച്ചിരുന്നത് . എക്സൈസ് വകുപ്പിന്റെ ഫയലുകൾ മുൻ എക്സൈസ് മന്ത്രിയായ പാർട്ടി സെക്രട്ടറിയെ പോലും കാണിക്കാറുണ്ടായിരുന്നില്ല . എക്സൈസ് വകുപ്പിലെ നയപരമായ എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ് എക്സൈസ് ഫയലുകൾ ടൂറിസം വകുപ്പിലേക്ക് ചെല്ലുന്ന പതിവും അടുത്തകാലത്തായി ആരംഭിച്ചിരുന്നു. ടൂറിസവും എക്സൈസുമായി ബന്ധമുണ്ട് എന്ന കണ്ടെത്തലിന്റെ ഭാഗമായിട്ടായിരുന്നു ഈ ഫയൽ സഞ്ചാരം. അപ്പോഴൊന്നും രാജേഷ് പ്രതികരിച്ചിരുന്നില്ല. കാരണം റിയാസിനെ പിണക്കാനോ മുഖ്യമന്ത്രിയെ അത്യപ്തനാക്കാനോ രാജേഷ് തയ്യാറായിരുന്നില്ല. തന്റെ മന്ത്രി കസേരയ്ക്ക് ഇളക്കം സംഭവിക്കരുത് എന്ന് വിശ്വാസം മാത്രമാണ് റിയാസിന് ഉണ്ടായിരുന്നത്. ഈ സാഹചര്യം നിലവിലുള്ളപ്പോഴാണ് എല്ലാം റിയാസിന്റെ തലയിൽ ചാരി എക്സൈസ് മന്ത്രി ഊരിയത്.
മുഹമ്മദ് റിയാസിന്റെ വകുപ്പിൽ നിന്നാണ് ബാർ കോഴയുടെ ഉത്ഭവം എന്ന വിവരം പുറത്തു പോയത്.
ആദ്യം എക്സൈസ് വകുപ്പിൽ മാത്രം കറങ്ങി നിന്ന അനുമോന്റെ ശബ്ദരേഖ വളരെ പെട്ടെന്നാണ് റിയാസിന്റെ വകുപ്പിലേക്ക് കടന്നു ചെന്നത്. മുഖ്യമന്ത്രിയെ പോലും അത്ഭുതപ്പെടുത്തി കൊണ്ടാണ് ഇങ്ങനെയൊരു വഴിത്തിരിവ് സംഭവിച്ചത് . അതീവ രഹസ്യമാക്കി വച്ചിരുന്ന വിവരമാണ് ഇത്തരത്തിൽ പുറത്തിറിഞ്ഞത്. റിയാസിനെയും ടൂറിസം വകുപ്പിനെയും വിവാദത്തിൽ ചാടിച്ചതിനെക്കുറിച്ച് സർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നു . രണ്ട് സാധ്യതകളാണ് മുഖ്യമന്ത്രി ഇതിൽ കാണുന്നത്. ഒന്ന് - സി പി എമ്മിന്റെ ഉന്നത നേതാക്കളിൽ നിന്ന് ഉള്ള വിവരചോർച്ച . 2 - മന്ത്രി എം ബി രാജേഷിന്റെ ഭാഗത്തു നിന്നുള്ള വെളിപ്പെടുത്തൽ . ഇതിലേതാണ് ശരി എന്ന കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു.
ആരോപണം തന്റെ തലയിലാണെന്ന് റിയാസ് മനസിലാക്കി . അതാണ് ഉദ്യോഗസ്ഥരെ പഴി ചാരി രക്ഷപ്പെടാൻ റിയാസ് ശ്രമിച്ചത് . മദ്യ നയം പോലൊരു വിഷയത്തിൽ ഉദ്യോഗസ്ഥർ യോഗം വിളിച്ചത് തങ്ങൾ അറിഞ്ഞില്ലെന്ന മന്ത്രിമാരുടെ വാക്കുകൾ വിശ്വസിക്കാൻ തക്ക മണ്ടൻ മാരായിരുന്നില്ല മലയാളികൾ. പോരാത്തതിന് ടൂറിസം ഡയറക്ടർ ഐഎഎസ് ഓഫീസറായ പി ബി നൂഹ് മന്ത്രി റിയാസിന്റെ വിശ്വസ്തനായിരുന്നു. ടൂറിസം ഡയറക്ടർ എന്നത് ഐഎഎസുകാർക്കിടയിലെ ഗ്ലാമർ പോസ്റ്റാണ്. ടൂറിസ്റ്റ് ഡയറക്ടർ എന്ത് യോഗം വിളിച്ചാലും അത് മന്ത്രിയുടെ തീരുമാനപ്രകാരമായിരിക്കും. കഴിവുകെട്ട മന്ത്രി അല്ല റിയാസ്. ഉദ്യോഗസ്ഥർക്ക് തോന്നിയ മട്ടിൽ അദ്ദേഹത്തിൻറെ വകുപ്പിൽ ഭരണം നടത്താനാവില്ല. വീ ശിവൻകുട്ടിയുടെ കാര്യമാണെങ്കിൽ റിയാസ് പറഞ്ഞതെല്ലാം ശരിയായിരുന്നു. മുട്ടുവിറച്ചു കൊണ്ടാണ് സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ റിയാസിന് മുമ്പിൽ നിൽക്കുന്നത്. കാരണം അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയൻറെ മരുമകനാണ്. റിയാസിന്റെ വകുപ്പിൽ ജോലി കിട്ടാൻ ഐ എ. എസുകാർ തമ്മിൽ മത്സരവും ഉണ്ട്.
മന്ത്രി മുഹമ്മദ് റിയാസിനെതിരെ സി പി എമ്മിൽ പടയൊരുക്കം തുടങ്ങിയിട്ട് കുറച്ചു നാളായി. മുഹമ്മദ് റിയാസിൻെറ ശരീരഭാഷക്ക് എന്തോ പ്രശ്നമുണ്ടെന്നാണ് സി പി എമ്മിലെ പിണറായി വിരുദ്ധർ പറയുന്നത്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ വിമർശനം മന്ത്രി തിരുത്തിയത് സ്ഥിതിഗതികൾ ശരിക്കും മനസിലാക്കിയ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ്. മുമ്പ് കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയെ വിമർശിച്ച് മന്ത്രി റിയാസ് രംഗത്തെത്തിയപ്പോഴും മുഖ്യമന്ത്രി ഇടപെട്ട് തിരുത്തി. വിവിധ ജില്ലാ കമ്മിറ്റികൾ റിയാസിനെതിരെ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി റിയാസിനെതിരെ രൂക്ഷ വിമർശനം നടത്തിയെന്ന് മാത്രമല്ല കമ്മിറ്റിയിലെ സംഭാഷണങ്ങൾ ചോർത്തി മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു. മാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെ ഇത് പ്രസിദ്ധീകരിച്ചപ്പോഴാണ് സി.എം അപകടം മനസിലാക്കിയത്. താൻ സി പി എം എന്ന വലിയ ബഹുജന പാർട്ടിയുടെ ഒരു വിനീതനായ പ്രതിനിധിയാണെന്ന കാര്യം നിർഭാഗ്യവശാൽ റിയാസ് മറന്നു പോയിരുന്നു. എം..വി.ആറിനെയും ഗൗരിയമ്മയെയും നിഷ്കരുണം പുറത്താക്കിയ പാർട്ടിയാണ് ഇത്. അച്ചുതാനന്ദനെ ഒതുക്കി ഒരു മൂലക്ക് ഇരുത്തി നിശബ്ദനാക്കിയ പാർട്ടിയാണ് ഇത്. നാളെ പിണറായി പുറത്തു പോലും ഇവർക്ക് സംഭവിച്ചതിൽ കൂടതലൊന്നും പിണറായിക്ക് സംഭവിക്കുകയില്ല. അക്കാര്യം പിണറായിക്ക് നന്നായി അറിയാം. തോമസ് ഐസക്ക് മുതൽ കടകംപള്ളി വരെ ഒരു കൂട്ടം നേതാക്കൾക്ക് ഇച്ഛാഭംഗമുണ്ട്. അവരെ പിണറായിയും കോടിയേരിയും ചേർന്ന് ഒതുക്കിയതിൽ അവർ ദു:ഖാകുലരാണ്. പിണറായിയുടെ അടി പതറാൻ അവർ കാത്തിരിക്കുകയാണ്. അപ്പോഴാണ് റിയാസിൻ്റെ വക ചവിട്ടുനാടകം. റിയാസിനെ ഒതുക്കിയാൽ ചോദിക്കാനും പറയാനും പോലും ആരും കാണില്ല. അക്കാര്യം റിയാസ് മറന്നു. ഇതാണ് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത്. കടകംപള്ളിയെ പോലെ വി.ശിവൻകുട്ടിയെ മലർത്തിയടിക്കാൻ കഴിയുന്ന നേതാക്കൾക്ക് സത്യത്തിൽ റിയാസ് ഒരു ചുള്ളിക്കമ്പ് മാത്രമാണ്. ഭാര്യ വീണ ഉണ്ടാക്കിയ പുകിലുകൾ റിയാസിന് വിനയായി മാറി കൊണ്ടിരിക്കെയാണ് കടകംപള്ളിയുടെ ക്വട്ടേഷനും അപകടകരമായി മാറിയത്. ഇതിലെ അപകടം ആദ്യം തിരിച്ചറിഞ്ഞത് മുഖ്യമന്ത്രിയാണ്. അനാവശ്യമായി വിവാദം ഉണ്ടാക്കരുതെന്നാണ് റിയാസിന് നൽകിയ ഉപദേശം. വിവാദങ്ങൾ കണ്ട് കൈയടിക്കുന്നവർ പിന്നീട് തിരിഞ്ഞു നോക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെ വിവാദങ്ങൾ പെറ്റു പെരുകിയിട്ടും മുഖ്യമന്ത്രി മിണ്ടാത്തത് ബുദ്ധിപരമായ നീക്കമാണ്. റിയാസിൻെറ നിയമനത്തെ ഇന്നും പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചിലരും വിശേഷിപ്പിക്കുന്നത് മാനേജ്മെൻറ് സീറ്റ് എന്നാണ് . റിയാസ് മികച്ച രീതിയിൽ പൊതുമരാമത്ത് വകുപ്പ് ഭരിച്ചിട്ടും യാതൊരു പ്രയോജനവും അദ്ദേഹത്തിന് ലഭിക്കുന്നില്ല. അമ്മാവനും ഭാര്യയും ചേർന്നുണ്ടാക്കുന്ന വിവാദങ്ങളിൽ റിയാസിന്റെ പ്രവർത്തനങ്ങൾ അസ്തമിക്കുന്നു,. ഭരണ വിരുദ്ധ വികാരം മാധ്യമങ്ങൾ റിയാസിനോടും പ്രയോഗിക്കുന്നു. കഴിഞ്ഞ കുറെ നാളുകളായി റിയാസ് റസ്റ്റ് ഹൗസ്, റോഡ് നിരീക്ഷണങ്ങൾ നടത്താറില്ല. ഫേസ്ബുക്ക് ലൈവും കുറവാണ്. പൊതുമരാമത്ത് വകുപ്പിൽ വേണ്ടത്ര സ്വാധീനം മന്ത്രിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുതുടങ്ങി. പഴയതിനേക്കാൾ ഭംഗിയായി പൊതുമരാമത്ത് വകുപ്പിൽ അഴിമതിയുടെ കളമൊരുങ്ങുന്നു. ജി . സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് ഒട്ടുമുക്കാൽ പേർക്കും മന്ത്രിയെ ഭയമായിരുന്നു . എന്നാൽ ഇന്ന് മന്ത്രി റിയാസിനെ ആരും ഗൗരവമായി എടുക്കുന്നില്ല. ഇതിനിടയിലാണ് വീൺ വാക്കുകൾ സൃഷ്ടിക്കുന്ന വിവാദങ്ങൾ. മന്ത്രിയെ ആരും നിയന്ത്രിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. മുഖ്യമന്ത്രിയുമായുള്ള ബന്ധുത്വം കാരണം മന്ത്രിയെ ഉദ്യോഗസ്ഥർക്ക് ഭയമാണ്.
സർക്കാരിൽ മുഹമ്മദ് റിയാസിന്റെ അവസ്ഥ കൂടുതൽ പരിതാപകരമാവുകയാണ്. മുമ്പും റിയാസിനെതിരെ പരസ്യമായ ആക്രമണം സി പി എം തലത്തിൽ നടക്കുന്നുണ്ട്. സർക്കാർ തലത്തിലും അതിക്രമം നടക്കുന്നുണ്ട്. പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായാൽ റിയാസിന്റെ കാര്യത്തിൽ പന്തികേടുണ്ടാവും. മന്ത്രി പി രാജീവും കെ. എൻ. ബാലഗോപാലുമൊക്കെ റിയാസിന്റെ ഇടപെടലിൽ അതൃപ്തരാണ്. എന്നാൽ ബാലഗോപാൽ സാധാരണ ഗതിയിൽ ആരെയും പരസ്യമായി വിമർശിക്കാറില്ല. രാജേഷിന്റെതും സമാന രീതി തന്നെയാണ്. എന്നാൽ ഇക്കുറി രാജേഷിന്റെ തന്നെ ചില വിശ്വസ്തർ വിവരം ചോർത്തി. ഇതിലാണ് മുഖ്യമന്ത്രിക്ക് പരിഭവം.
ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിൻ്റ് ബ്ലാങ്ക് പരിപാടിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമർശം മന്ത്രി റിയാസിന് പണ്ടേ തിരിച്ചടിയായിരുന്നു. ഇയാളാര് ഇങ്ങനെയൊക്കെ സംസാരിക്കാൻ എന്ന പൊതു വികാരമാണ് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായത്. എല്ലാവരും റിയാസിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കുന്നു എന്ന ഒരൊറ്റ നേട്ടം മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്.
പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട് എന്നുമായിരുന്നു മുഹമ്മദ് റിയാസിന്റെ പരാമർശം.
രണ്ടാം പിണറായി സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പ്രവർത്തനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു റിയാസിന്റെ പ്രതിച്ഛായ പരാമർശം.വർഷം നാലായെങ്കിലും സ്ഥിതിയിൽ ഒരു മാറ്റവും ഉണ്ടായില്ല. മന്ത്രിമാർക്ക് അഭിപ്രായപ്രകടനത്തിന് എന്തെങ്കിലും നിയന്ത്രണം ഉണ്ടോ, വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്നതിൽ മന്ത്രിമാർ മടി കാട്ടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കായിരുന്നു റിയാസ് വിശദമായ മറുപടി നൽകിയത്. എൽഡിഎഫ് മന്ത്രിമാർ എല്ലാവരും സർക്കാർ നിലപാട് ശക്തമായി അവതരിപ്പിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു മന്ത്രിമാർ രാഷ്ട്രീയം പറയേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് മുഹമ്മദ് റിയാസ് ഓർമ്മിപ്പിച്ചത്.
നേരത്തെ കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായിരിക്കുന്ന ഘട്ടത്തിലും പിന്നീട് എം വി ഗോവിന്ദൻ സെക്രട്ടറി ആയപ്പോഴും നൽകിയ നിർദ്ദേശം മന്ത്രിമാർ രാഷ്ട്രീയം സംസാരിക്കണം എന്നാണ്. കൈകാര്യം ചെയ്യുന്ന വകുപ്പിനെ കുറിച്ച് മാത്രമല്ല പൊതു വിഷയങ്ങളെക്കുറിച്ചും വികസനത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങളെക്കുറിച്ചും സർക്കാരിനെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും മന്ത്രിമാർ അഭിപ്രായം പറയണം എന്നാണ് പാർട്ടി നിർദ്ദേശമെന്ന് റിയാസ് വ്യക്തമാക്കി. സമീപകാലത്ത് ഉയർന്ന പല വിവാദങ്ങളും മുഖ്യമന്ത്രിയയും കുടുംബത്തെയും കേന്ദ്രീകരിച്ച് ആവുകയും എന്നാൽ ഈ വിഷയങ്ങളിൽ നിലപാട് വിശദീകരിക്കാൻ ഏറെ പേരൊന്നും രംഗത്ത് വരാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റിയാസിന്റെ ഈ പ്രതികരണം.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്പ്രിംഗ്ലൂർ വിവാദം കത്തി നിന്നപ്പോൾ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ തോമസ് ഐസക്, എ കെ ബാലൻ, എം എം മണി തുടങ്ങി മന്ത്രിസഭയിലെ ഒട്ടുമിക്ക അംഗങ്ങളും രംഗത്തിറങ്ങുന്നതായിരുന്നു കാഴ്ച. മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ , കെ കെ ശൈലജ തുടങ്ങിയവർ വിവിധ വിവാദങ്ങളിൽ പെട്ടപ്പോൾ മുഖ്യമന്ത്രി തന്നെ ഇവർക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തിക്കുകയും ചെയ്തു. എന്നാൽ എഐ ക്യാമറ വിവാദം സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയപ്പോഴും വ്യവസായ മന്ത്രി പി രാജീവ് ഒഴികെ മറ്റാരും തന്നെ കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല. ഘടകകക്ഷി മന്ത്രിമാരും ഈ വിഷയത്തിൽ മൗനം പാലിച്ചു. എല്ലാവരും അഡ്ജസ്റ്റ് ചെയ്യുന്നു എന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കുള്ളത്. ഇത് അദ്ദേഹം തുറന്നു പറയുന്നില്ലെന്ന് മാത്രം. അതാണ് റിയാസ് പറഞ്ഞത്.
ഏതായാലും റിയാസ് അരക്കില്ലത്തിലാണ്. അദ്ദേഹത്തിന്റെ ഭാവി തന്നെയാണ് അപകടത്തിലാകുന്നത് .
https://www.facebook.com/Malayalivartha