പീരുമേട്ടില്‍ വനത്തിനുള്ളില്‍ വച്ച് ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണം തന്നെയെന്ന് പൊലീസ് നിഗമനം....

പീരുമേട്ടില്‍ വനത്തിനുള്ളില്‍ വച്ച് ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണം തന്നെയെന്ന് പൊലീസ് നിഗമനം. കഴുത്തിനുണ്ടായ പരിക്കുകള്‍ വനത്തിനുള്ളില്‍ നിന്നും പുറത്തേക്ക് കൊണ്ടു വരുമ്പോള്‍ താങ്ങിപ്പിടിച്ചത് മൂലമുണ്ടായതാകാം.
വാരിയെല്ലുകള്‍ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലും തോളിലിട്ട് ചുമന്നു കൊണ്ടു വരുമ്പോഴുമുണ്ടായത്. ശരീരത്തില്‍ കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം പരിശോധന നടത്തിയ പീരുമേട് താലൂക്ക് ആശുപത്രിയിലെ അസി. സര്‍ജന്‍ ആദര്‍ശ് രാധാകൃഷ്ണന്‍ പറഞ്ഞിരുന്നത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഡോക്ടറുടെയും സീതയുടെ ഭര്‍ത്താവ് ബിനുവിന്റെയും മക്കളുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു. സ്ഥലത്ത് ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കാട്ടാന ആക്രമണമാണെന്ന നിഗമനത്തില്‍ പൊലീസെത്തിയത്.
റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം പൊലീസ് പീരുമേട് കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ ജൂണ്‍ 13ന് മീന്‍മുട്ടി വനത്തിനുള്ളില്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയപ്പോഴാണ് തോട്ടാപ്പുര സ്വദേശി സീത (42) മരിച്ചത്.
"
https://www.facebook.com/Malayalivartha



























