റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കാനുള്ള കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ ചട്ടഭേദഗതി നിലവില്‍ വന്നു..അടുത്ത തവണ കേന്ദ്രം നല്‍കുന്ന റേഷന്‍ വിഹിതം കുറയും

കാര്‍ഡുകളുടെയും, അതില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെയും എണ്ണം കണക്കാക്കിയാവും വിഹിതം കുറയ്ക്കുക...
തുടര്‍ച്ചയായി ആറു മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കാനുള്ള കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ ചട്ടഭേദഗതി നിലവില്‍ വന്നതോടെ, അടുത്ത തവണ കേന്ദ്രം നല്‍കുന്ന റേഷന്‍ വിഹിതം കുറയുന്നതാണ്. കാര്‍ഡുകളുടെയും, അതില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെയും എണ്ണം കണക്കാക്കിയാവും വിഹിതം കുറയ്ക്കുന്നത്.
തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരുടെ എണ്ണം ശേഖരിച്ച് കാര്‍ഡ് മരവിപ്പിക്കാനുള്ള നീക്കം സംസ്ഥാനം ഉടനെ തന്നെ ആരംഭിക്കും. റേഷന്‍ വാങ്ങാത്തവരില്‍ ഏറ്റവും കൂടുതലുള്ളത് വെള്ള , നീല കാര്‍ഡുടമകളാണ് . ഈ വിഭാഗത്തിലെ കാര്‍ഡുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കിയാണ് കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യധാന്യം വാങ്ങി വിതരണം ചെയ്യുന്നത്.
തുടര്‍ച്ചയായി മൂന്നു മാസം റേഷന്‍ വാങ്ങാത്ത ഈ വിഭാഗത്തില്‍പ്പെട്ടവരെ ഒഴിവാക്കുന്ന രീതി നിലവിലുള്ളതിനാല്‍ ഈ വിഭാഗത്തിലുള്ളവര്‍ ഒരു മാസം റേഷന്‍ വാങ്ങാനായി സാധിക്കാതെ വന്നാല്‍ അടുത്ത മാസം വാങ്ങാറുണ്ട്.
"
കേരളത്തില്‍ ഓരോ മാസവും ശരാശരി 17.65 ലക്ഷം കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത് .
https://www.facebook.com/Malayalivartha



























