ഛേ സൈന്യത്തിന് നാണക്കേട് ചാമിയുടെ പട്ടാളക്കാരൻ തന്ത സമനിലതെറ്റിയ 'അമ്മ,! ചാമി അവസാനം അയച്ച കത്ത് പുറത്ത്

മാലപൊട്ടിക്കലും സ്‌ത്രീകളെ കടന്നുപിടിക്കൽ തുടങ്ങി സേലം, ഈറോഡ്, കോയമ്പത്തൂർ റെയിൽവേ പൊലീസിൽ ഗോവിന്ദച്ചാമിക്കെതിരെ അന്നു 13 കേസുകളുണ്ട്. കണ്ണില്ലാത്ത ക്രൂരത കാട്ടുന്ന ഗോവിന്ദച്ചാമി മരണാനന്തരം കണ്ണുകൾ ദാനം ചെയ്യാൻ ഒപ്പിട്ടുകൊടുത്തു എന്ന വൈരുധ്യം അവിടെ നിന്നറിഞ്ഞു. ഗ്രാമത്തിൽ എത്തുമ്പോൾ പകൽ 11 കഴിഞ്ഞു. തകരഷീറ്റുകൊണ്ടുള്ള വാതിൽ അടച്ചിട്ടിരിക്കുന്നു. അന്വേഷണത്തിൽ സഹോദരൻ സുബ്രഹ്മണ്യനാണ് ഇവിടെ താമസിക്കുന്നതെന്നു മനസ്സിലാക്കി. അയാൾ എവിടേക്കു പോയെന്ന ചോദ്യത്തിന് ‘രാത്രി തിരിച്ചെത്തും’ എന്നു പ്രായമായ ഒരാൾ മറുപടി നൽകി. രാത്രിയിൽ വീണ്ടും ഗ്രാമത്തിലെ വീട്ടിലെത്തി.
വീട് അടഞ്ഞുതന്നെ. പെട്ടെന്നൊരാൾ മുന്നിൽ പ്രത്യക്ഷപ്പെട്ടു. കൂടെച്ചെല്ലാൻ പറഞ്ഞു. തൊട്ടടുത്ത കലുങ്കിൽ കഞ്ചാവ് സംഘത്തിനൊപ്പം ഇരിപ്പുണ്ടായിരുന്നു സുബ്രഹ്മണ്യൻ. എതുക്ക് വന്താച്ച് ?കടുപ്പിച്ചായിരുന്നു ചോദ്യം: വധശിക്ഷയ്‌ക്കെതിരെ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയിൽ പ്രവർത്തിക്കുന്നവരാണെന്ന ഉത്തരം തൊണ്ടതൊടാതെ വിഴുങ്ങാൻ സുബ്രഹ്‌മണ്യൻ തയാറായില്ല. ഗോവിന്ദച്ചാമിയെ തൂക്കുകയറിൽ നിന്ന് രക്ഷിക്കാം എന്നു വിശ്വസനീയമായി രീതിയിൽ അവതരിപ്പിച്ചപ്പോഴാണ് അൽപമൊന്നയഞ്ഞത്. കൊലക്കയറിൽ നിന്നു രക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ ചാമി അയച്ച കത്ത് അയാൾ നീട്ടി.
വാദിക്കാൻ വലിയ വക്കീലന്മാരെത്തുമെന്നും ഒരു പോറൽപോലുമേൽക്കാതെ തിരിച്ചെത്തുമെന്നുമാണ് കത്തിലെ ഉള്ളടക്കം. ജീവിക്കുന്നെങ്കിൽ ഭയക്കാതെ ജീവിക്കണമെന്ന ‘മഹദ്വചനവും’ അതിലുണ്ട്. ഗോവിന്ദച്ചാമി കേരള പൊലീസിന്റെ പിടിയിലായ ശേഷമാണ് അയാളുടെ അച്ഛൻ മരിച്ചത്. അച്ഛൻ മരിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നു കത്തിൽ നിർദേശിച്ചിരുന്നു. ഒറ്റമുറി വീട്ടിൽ ഇട്ടിട്ടുള്ള കട്ടിലിൽ പിതാവിന്റെ വലിയപടം. അതിനു മുന്നിൽ തണുത്തുറഞ്ഞ് ഒരു ഗ്ലാസ് ചായ. പടത്തിന്റെ വശത്ത് ഒരു കൂടു ബീഡിയും മദ്യത്തിന്റെ പൈന്റ് കുപ്പിയും.
https://www.facebook.com/Malayalivartha


























