Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ന് നിര്‍ണായ ഇടപെടല്‍... മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വിട്ടുവീഴ്ചയില്ലാതെ ഛത്തീസ്ഗഡ്; ജാമ്യത്തിനുള്ള നടപടി സ്വീകരിക്കാമെന്ന് അമിത് ഷാ, ജാമ്യത്തെ എതിര്‍ക്കില്ല

01 AUGUST 2025 09:04 AM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

അങ്ങനെ അമിത്ഷായെ എപ്പോഴും തള്ളിപ്പറയുന്ന കേരളത്തിലെ നേതാക്കള്‍ക്ക് അമിത്ഷാ തന്നെ വേണ്ടി വന്നു. ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കി. എന്‍ഐഎ കോടതിക്ക് വിട്ട സെഷന്‍സ് കോടതി നടപടി തെറ്റാണെന്ന് ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞു. സെഷന്‍സ് ഉത്തരവിനെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. വിചാരണക്കോടതിയില്‍ നിന്ന് ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്ന് അമിത് ഷാ സൂചിപ്പിച്ചു. കന്യാസ്ത്രീകള്‍ക്കെതിരായ കേസില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളില്ലെന്നും, തന്നെ കണ്ട യുഡിഎഫ്- എല്‍ഡിഎഫ് എംപിമാരോട് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാന്‍ ശ്രമിക്കാമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

സെഷന്‍സ് കോടതി വിധിക്കെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഹൈക്കോടതി അപ്പീല്‍ നല്കും. ഇതിനിടെ വിചാരണ കോടതിയില്‍ ജാമ്യപേക്ഷ നല്കുമെന്നും അമിത് ഷാ പറഞ്ഞു. കന്യാസ്ത്രീകളുടെ ജാമ്യത്തിനുള്ള എല്ലാ നടപടികളും ഛത്തീസ്ഗഡ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടാണ് യുഡിഎഫ് എംപിമാര്‍ പ്രതികരിച്ചത്. എല്ലാ നിയമ നടപടികളും സ്വീകരിക്കും. കേസ് എന്‍ഐഎ കോടതിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലായിരുന്നു. എന്‍ഐഎ കോടതിയില്‍ നിന്ന് കേസ് വിടുതല്‍ ചെയ്യിക്കേണ്ട പെറ്റീഷന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കും. ഇന്ന് ജാമ്യ അപേക്ഷ നല്‍കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജാമ്യ അപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ല. ഇന്ന് തന്നെ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. അനുഭാവപൂര്‍വമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ജാമ്യം ലഭിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സൂചന നല്‍കിയത്. എന്‍ഐഎ കോടതിയില്‍ വിടുതല ഹര്‍ജി നല്‍കാന്‍ ഇപ്പോള്‍ കഴിയില്ല. സെഷന്‍സ് ജഡ്ജ് ചെയ്തത് നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഏകപക്ഷീയമായി സെഷന്‍സ് കോടതിക്ക് കേസ് എന്‍ഐഎ കോടതിയിലേക്ക് വിടാന്‍ കഴിയില്ല. പാര്‍ലമെന്റിന് അകത്തു പുറത്തും ശക്തമായി യുഡിഎഫ് പ്രതിഷേധിച്ചുവെന്നും പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

5 വര്‍ഷമായി ക്രിസ്തു മതത്തില്‍ വിശ്വസിക്കുകയാണെന്ന് പെണ്‍കുട്ടി പറഞ്ഞു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകള്‍ക്കെതിരെ മൊഴികൊടുക്കാന്‍ നിര്‍ബന്ധിച്ചു. റെയില്‍വെ സ്റ്റേഷനില്‍ വച്ച് ആക്രമിച്ചു. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണം. ജോലിക്ക് വേണ്ടിയാണ് മാതാപിതാക്കളുടെ സമ്മതത്തോടെ പോയത്. പൊലീസ് ഞങ്ങള്‍ പറഞ്ഞത് കേള്‍ക്കാതെയാണ് കേസില്‍ മതപരിവര്‍ത്തനം ഉള്‍പ്പെടുത്തിയത്. ഛത്തീസ്ഗഡ് പൊലീസിനെതിരെയും ഗുരുതര ആരോപണമാണ് ആദിവാസി പെണ്‍കുട്ടി ഉന്നയിച്ചത്. പൊലീസ് മൊഴിയില്‍ പറയാത്ത കാര്യങ്ങള്‍ രേഖപ്പെടുത്തി എന്നും പെണ്‍കുട്ടി പറഞ്ഞു.

അതേസമയം, കന്യാസ്ത്രീകളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു. ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കി. എന്‍ഐഎ കോടതിക്ക് വിട്ട സെഷന്‍സ് കോടതി നടപടി തെറ്റാണെന്ന് ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞു. സെഷന്‍സ് ഉത്തരവിനെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. വിചാരണക്കോടതിയില്‍ നിന്ന് ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്നും അമിത് ഷാ സൂചിപ്പിച്ചു. കന്യാസ്ത്രികള്‍ക്കെതിരായ കേസില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളില്ലെന്നും തന്നെ കണ്ട യുഡിഎഫ്- എല്‍ഡിഎഫ് എം പി മാരോട് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാന്‍ ശ്രമിക്കാമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ചുമത്തി അറസ്റ്റിലായ കന്യാസ്ത്രീകള്‍ നിരപരാധികളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കന്യാസ്ത്രീകള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സഭ പാര്‍ട്ടിയുടെ സഹായം തേടിയത് മൂന്ന് ദിവസം മുന്‍പാണ്. എല്ലാവിധ സഹായങ്ങളും പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ടിരുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അവിടെ പോയി രാഷ്ട്രീയ നാടകം കളിക്കുന്നുണ്ട്. ഛത്തീസ്ഗഡിന് അവരുടേതായ നിയമങ്ങള്‍ ഉണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലുമായി രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ സന്ദേശം അറിയിച്ചതായും എത്രയും വേഗം ജാമ്യം ലഭിക്കണമെന്നാണ് റാഫേല്‍ തട്ടില്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ന് യുഡിഎഫ്- എല്‍ഡിഎഫ് എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാനായിരുന്നു അമിത് ഷാ നിര്‍ദേശിച്ചത്. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കി. എന്‍ഐഎ കോടതിക്ക് വിട്ട സെഷന്‍സ് കോടതി നടപടി തെറ്റാണെന്നും ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞിരുന്നു.

സെഷന്‍സ് ഉത്തരവിനെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. വിചാരണക്കോടതിയില്‍ നിന്ന് ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്ന് അമിത് ഷാ സൂചിപ്പിച്ചു. കന്യാസ്ത്രീകള്‍ക്കെതിരായ കേസില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളില്ലെന്നും, തന്നെ കണ്ട യുഡിഎഫ്- എല്‍ഡിഎഫ് എംപിമാരോട് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാന്‍ ശ്രമിക്കാമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

സെഷന്‍സ് കോടതി വിധിക്കെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഹൈക്കോടതി അപ്പീല്‍ നല്കും. ഇതിനിടെ വിചാരണ കോടതിയില്‍ ജാമ്യപേക്ഷ നല്കുമെന്നും അമിത് ഷാ പറഞ്ഞു. കന്യാസ്ത്രീകളുടെ ജാമ്യത്തിനുള്ള എല്ലാ നടപടികളും ഛത്തീസ്ഗഡ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടാണ് യുഡിഎഫ് എംപിമാര്‍ പ്രതികരിച്ചത്. എല്ലാ നിയമ നടപടികളും സ്വീകരിക്കും. കേസ് എന്‍ഐഎ കോടതിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലായിരുന്നു. എന്‍ഐഎ കോടതിയില്‍ നിന്ന് കേസ് വിടുതല്‍ ചെയ്യിക്കേണ്ട പെറ്റീഷന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കും. ഇന്ന് ജാമ്യ അപേക്ഷ നല്‍കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജാമ്യ അപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ല. ഇന്ന് തന്നെ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. അനുഭാവപൂര്‍വമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ജാമ്യം ലഭിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സൂചന നല്‍കിയത്. എന്‍ഐഎ കോടതിയില്‍ വിടുതല ഹര്‍ജി നല്‍കാന്‍ ഇപ്പോള്‍ കഴിയില്ല. സെഷന്‍സ് ജഡ്ജ് ചെയ്തത് നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഏകപക്ഷീയമായി സെഷന്‍സ് കോടതിക്ക് കേസ് എന്‍ഐഎ കോടതിയിലേക്ക് വിടാന്‍ കഴിയില്ല. പാര്‍ലമെന്റിന് അകത്തു പുറത്തും ശക്തമായി യുഡിഎഫ് പ്രതിഷേധിച്ചുവെന്നും പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രാജ്യത്തു റജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കേസുകളും എന്‍ഐഎയ്ക്കു വിടേണ്ടതില്ലെന്ന കേന്ദ്ര നിലപാട് മറികടന്നാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ വിചാരണക്കോടതിയില്‍ എതിര്‍ത്തത്.

അന്തര്‍സംസ്ഥാന, ദേശീയ, രാജ്യാന്തര പ്രത്യാഘാതമുള്ള കേസുകളാണ് എന്‍ഐഎക്കു വിടേണ്ടതെന്നു കേന്ദ്രം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു പുറമേ, വനിതശിശുക്ഷേമ മന്ത്രാലയവും ഈ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. കേസ് എന്‍ഐഎക്കു വിടണമോയെന്ന് അന്തിമമായി തീരുമാനിക്കേണ്ടതു കേന്ദ്ര സര്‍ക്കാരാണെന്നു നിയമത്തില്‍ വ്യക്തമാണ്. കേസിന്റെ വ്യാപ്തി പരിശോധിക്കാന്‍ കാലതാമസം വരുമെന്നതിനാല്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരമുള്ള നടപടികള്‍ പൊലീസ് തുടരണം.

ഗുരുതരസ്വഭാവമുള്ള മനുഷ്യക്കടത്ത് എന്‍ഐഎയെ ഏല്‍പിക്കാനുള്ള നിയമ ഭേദഗതി 2019 ല്‍ വന്ന ശേഷവും മനുഷ്യക്കടത്ത് ചുമത്തുന്ന ബഹുഭൂരിപക്ഷം കേസുകളും കോടതിയിലെത്തുമ്പോള്‍ തോല്‍ക്കുന്നുവെന്നാണ് നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നത്.

2020 മുതല്‍ 2022 വരെ അയ്യായിരത്തിലേറെ കേസെടുത്തെങ്കിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് 15% കേസുകളില്‍ മാത്രം. കഴിഞ്ഞ 3 വര്‍ഷം ആകെ 5846 കേസുകള്‍ രാജ്യത്തെമ്പാടും റജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതില്‍ 1323 കേസുകളിലാണ് വിചാരണ പൂര്‍ത്തിയായത്. അതില്‍ 1117 കേസുകളും തള്ളിപ്പോയി.

മലയാളി സിസ്റ്റര്‍മാര്‍ക്കെതിരെ കേസെടുത്ത ഛത്തീസ്ഗഡില്‍ 2020 ല്‍ മാത്രം 38 മനുഷ്യക്കടത്ത് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. വിചാരണ പൂര്‍ത്തിയായ 2 കേസുകളിലും പ്രതികളെ വിട്ടയച്ചു.

2021 ല്‍ 29, 2022 ല്‍ 26 കേസുകള്‍ വീതം ഛത്തീസ്ഗഡില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇവയില്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല. 2020 ല്‍ കേരളത്തില്‍ 166 മനുഷ്യക്കടത്ത് കേസ് റജിസ്റ്റര്‍ ചെയ്തു. വിചാരണ പൂര്‍ത്തിയായ 16 കേസുകളിലും പ്രതികളെ വെറുതെവിട്ടു. 2021 ല്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തത് 201 കേസുകള്‍. വിചാരണ കഴിഞ്ഞ 20 ല്‍ 19 ഉം തള്ളി. 2022 ലും വിചാരണ പൂര്‍ത്തിയായ കേസുകളില്‍ പ്രതികള്‍ കുറ്റവിമുക്തരായി.

ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്ത അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) സഭാംഗങ്ങളായ കന്യാസ്ത്രീകളുടെ മോചനം ആവശ്യപ്പെട്ട് സഭാ ആസ്ഥാനമായ ചേര്‍ത്തലയില്‍ എഎസ്എംഐ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധ റാലി നടത്തി.

കേന്ദ്ര സര്‍ക്കാരിനെതിരെയും ഛത്തീസ്ഗഡ് സര്‍ക്കാരിനെതിരെയും മുദ്രാവാക്യം വിളിച്ചും നീതി നടപ്പാക്കുക, സഹോദരിമാരുടെ ജീവന്‍ രക്ഷിക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമായിരുന്നു റാലി. 2 കന്യാസ്ത്രീകള്‍ പ്രതീകാത്മകമായി ചങ്ങലകളില്‍ ബന്ധിച്ച് റാലിക്കു മുന്നില്‍ നടന്നു നീങ്ങി. സഭാ ആസ്ഥാനത്തുനിന്നു തുടങ്ങിയ റാലി എക്‌സ്‌റേ കവലയില്‍ പ്രതിഷേധ സമ്മേളനവും തുടര്‍ന്ന് സേക്രഡ് ഹാര്‍ട്ട് ചാപ്പലില്‍ മോചനത്തിനായുള്ള പ്രാര്‍ഥനയും നടത്തിയാണ് സമാപിച്ചത്.

കന്യാസ്ത്രീകള്‍ക്കു ജാമ്യം അനുവദിക്കുകയല്ല, മറിച്ചു കേസ് തന്നെ റദ്ദാക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. രാഷ്ട്രീയലാഭത്തിനു ശ്രമിക്കുന്ന ബിജെപിയും കോണ്‍ഗ്രസും ജാമ്യമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍, കേസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് പി.പി. സുനീര്‍ എംപി, സിപിഐ ദേശീയ സെക്രട്ടറി അംഗം ആനി രാജ എന്നിവര്‍ പറഞ്ഞു.

ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കാലത്തും ഛത്തീസ്ഗഡില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ ഇത്തരം വ്യാജ കേസെടുക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടന്നു. സിബിസിഐയില്‍നിന്ന് ഉത്തരവാദിത്തപ്പെട്ടവരാരും അവിടേക്ക് പോയില്ലെന്ന മന്ത്രി ജോര്‍ജ് കുര്യന്റെ പരാമര്‍ശത്തെയും സിപിഐ വിമര്‍ശിച്ചു. മന്ത്രിക്ക് പോകാമായിരുന്നല്ലോയെന്നും എന്തുകൊണ്ട് അതുണ്ടായില്ലെന്നും ആനി രാജ ചോദിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (37 minutes ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (41 minutes ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (43 minutes ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (53 minutes ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (57 minutes ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (1 hour ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (1 hour ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (3 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (3 hours ago)

Malayali Vartha Recommends