കൊടി സുനിക്ക് എസ്‌കോർട്ട് പോയ പോലീസിന്റെ സാന്നിധ്യത്തിൽ മദ്യം കഴിച്ചു... മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ... ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ മദ്യം കഴിക്കാൻ അവസരമൊരുക്കിയെന്നാണ് പരാതി..

വീണ്ടും കേരള പൊലീസിന് നാണക്കേടുണ്ടാക്കി മറ്റൊരു സംഭവം കൂടെ റിപ്പോർട് ചെയ്യുന്നു . കൊടി സുനി ഉൾപ്പെടെയുള്ള ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പോലീസിന്റെ സാന്നിധ്യത്തിൽ മദ്യം കഴിച്ചെന്ന കണ്ടത്തലിനെത്തുടർന്ന് മൂന്ന് േപാലീസുകാർക്ക് സസ്പെൻഷൻ. എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം.
കൊടി സുനിയെ കൂടാതെ മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളുമുണ്ടായിരുന്നതായാണ് വിവരം. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ മദ്യം കഴിക്കാൻ അവസരമൊരുക്കിയെന്നാണ് പരാതി.കൊടി സുനി ഉള്‍പ്പെടെയുള്ള ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ വിഐപികള്‍ തന്നെ. കണ്ണൂര്‍ ജയിലിലെ പല പ്രശ്‌നങ്ങളും വിവാദമാകുന്നതിനിടെയാണ് പോലീസിനെ വെട്ടിലാക്കി പുതിയ വിവരം പുറത്തേക്ക് വരുന്നത്. പോലീസിന്റെ സാന്നിധ്യത്തില്‍ മദ്യം കഴിച്ചെന്ന കണ്ടത്തലിനെത്തുടര്‍ന്ന് മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടി വന്നു.
നേരത്തേ കൊടി സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു. കഴിഞ്ഞ 21 മുതല്‍ കൊടി സുനി പരോളിലാണ്. ഏഴിന് സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തണം. ഇതിനിടെയാണ് പുതിയ വിവാദം. കൊടി സുനിയ്ക്ക് പരോള്‍ നല്‍കിയതും ഈ സംഭവത്തോടെ വിവാദത്തിലാകുകയാണ്.എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം.
കൊടി സുനിയെ കൂടാതെ മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളുമുണ്ടായിരുന്നതായാണ് വിവരം. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ മദ്യം കഴിക്കാന്‍ അവസരമൊരുക്കിയെന്നാണ് കണ്ടെത്തല്‍. പോലീസിനെതിരെ നടപടി എടുക്കുമ്പോഴും അനധികൃതമായി പരോള്‍ അടക്കം നല്‍കി കൊടി സുനിയെ ആഗ്രഹത്തിനൊപ്പം വിടുകയാണ് സര്‍ക്കാര്‍.പരോളിലിറങ്ങിയ സുനിക്കെതിരെ 12ഓളം കേസുകള്‍ നിലവിലുണ്ട്. ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത് മാത്രമല്ല, ജയിലിനകത്ത് വെച്ച് ക്വട്ടേഷന്‍ ഏര്‍പ്പാടുകള്‍ നടത്തിയതും നാടിനറിയാം.
പൊലീസ് റിപ്പോര്‍ട്ട് തള്ളിയാണ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചത്. പരോള്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് സുനിയുടെ മാതാവ് മനുഷ്യാവകാശ കമീഷന് അപേക്ഷ നല്‍കിയിരുന്നു. കമീഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ ഡി.ജി.പി പരോള്‍ അനുവദിക്കാന്‍ തീരുമാനമെടുത്തത്. പരോള്‍ ലഭിച്ചതോടെ കൊടി സുനി ജയിലില്‍ നിന്ന് പുറത്തിറങ്ങി.കൊടി സുനി അടക്കം പ്രതികള്‍ക്ക് മുമ്പും പരോള്‍ ലഭിക്കുകയും വിവാദമാകുകയും ചെയ്തിരുന്നു.പരോളിനിടയിലാണ് രണ്ടാം പ്രതി കിര്‍മാണി മനോജിനെ ലഹരി പാര്‍ട്ടി നടത്തിയതിന് പിടികൂടിയത്.
https://www.facebook.com/Malayalivartha

























