ദേഹാസ്വാസ്ഥ്യം വന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ യുവാവ് ആംബുലൻസിൽ വച്ച് പെൺസുഹൃത്തിനെ കുറിച്ച് അവസാനമായി പറഞ്ഞത്; പോലീസ് കസ്റ്റഡിയിൽ കരഞ്ഞ് യുവതി; യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി

കൊച്ചി കോതമംഗലത്തെ യുവാവിൻറെ മരണത്തിൽ ദുരൂഹത. പെൺസുഹൃത്ത് വിഷം നൽകിയതായി സംശയിക്കുന്നു. രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയായിരുന്നു യുവാവിന്റെ മരണം. മാതിരപ്പിള്ളി സ്വദേശി അൻസിൽ (38) ആണ് മരിച്ചത്. . അൻസിലിന്റെ പെൺസുഹൃത്ത് ചേലാട് സ്വദേശിനി പോലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ 30 തീയതിയാണ് അൻസിലിനെ വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ആംബുലൻസിൽ വച്ച് ബന്ധുവിനോട് അൻസിൽ പറഞ്ഞിരുന്നു തന്റെ പെൻസൃഹൃത്ത് തനിക്ക് എന്തോ കലക്കി തന്നുവെന്ന്. അത് കുടിച്ച ശേഷം തനിക്ക് എന്തോ പോലെ തോന്നി എന്നാണ് യുവാവ് പറഞ്ഞത്. പോലീസ് പറയുന്നത് പെൺകുട്ടി വിഷം വാങ്ങിയതിന് തെളിവ് ഉണ്ടെന്നാണ്.
വധ ശ്രമത്തിനാണ് കേസെടുത്തത്. അൻസിൽ മരിച്ചതിനു പിന്നാലെ അതൊരു കൊലപാതക കുറ്റമാക്കാനാണ് പോലീസ് ശ്രമം. യുവതി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരും .മരണ കാരണം അപ്പോഴേ അറിയുവാൻ സാധിക്കൂ. യുവതിക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ട് എന്ന സൂചന പോലീസ് നൽകുന്നു. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പുറത്ത് വരേണ്ടതായിട്ടുണ്ട്.
എഫ് ഐ ആർ ഇട്ടു. പോലീസ് അന്വേഷണം നടക്കുകയാണ് . സംഭവത്തിൽ പെൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വധശ്രമത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കൊലപാതക കുറ്റം ചുമത്താൻ നീക്കം ഉണ്ടെന്നാണ് വിവരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അൻസിൽ മരിച്ചത്.
https://www.facebook.com/Malayalivartha

























