ഡല്‍ഹിയില്‍ യുവാവ് ഭാര്യയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തള്ളി

ഡല്‍ഹി പ്രേംനഗറില്‍ പരപുരുഷ ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തള്ളി. ഇതിന് ശേഷം പ്രതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കത്തിയെടുത്ത് കുത്തി കൊലപ്പെടുത്തുക ആയിരുന്നുവത്രേ.
കൊലയ്ക്ക് ശേഷം മൃതദേഹം വെട്ടിനുറുക്കി സെപ്റ്റിക് ടാങ്കില്‍ തള്ളിയതിനു ശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ഏറെ നാളായി ഇവരുടെ ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു.
37-കാരനായ പ്രതി ടി.വി. മെക്കാനിക്കാണ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം, ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ അടക്കം വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.
https://www.facebook.com/Malayalivartha