മരട് ഫ്‌ലാറ്റ് വിഷയം...സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം... അനധികൃത ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ കേരള സര്‍ക്കാറിന് എത്ര സമയം വേണമെന്ന് കോടതി

സംസ്ഥാന സര്‍ക്കാറിന് മരട് ഫ്‌ലാറ്റ് വിഷയത്തില്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കേരള സര്‍ക്കാറിന് അനധികൃത ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ എത്ര സമയം വേണമെന്ന് കോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചു. ആളുകളുടെ ജീവിതംവെച്ചാണ് സര്‍ക്കാര്‍ കളിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ തീരമേഖലയില്‍ അനധികൃതമായി നിര്‍മിച്ച ധാരാളം കെട്ടിടങ്ങളുണ്ട്. ഇവയുടെയെല്ലാം ഉത്തരവാദി ചീഫ് സെക്രട്ടറിയാണ്. ഇവയെക്കുറിച്ച് വിശദമായ സര്‍വേവേണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നിയമം ലംഘിച്ച് നടത്തിയ നിര്‍മാണങ്ങളുടെ ഉത്തരവാദി ചീഫ് സെക്രട്ടറിയാണെന്ന് പറഞ്ഞ കോടതി, ചീഫ് സെക്രട്ടറിയെ നിശിതമായി ശകാരിച്ചു.ി.
തങ്ങള്‍ വിഡ്ഢികളാണെന്നാണോ കരുതുന്നതെന്നും കോടതി ചോദിച്ചു. പലതരത്തിലുള്ള യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് ആളുകളെ സംഘടിപ്പിക്കാനുള്ള ശ്രമമാണോ സര്‍ക്കാര്‍ നടത്തുന്നത്. പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന പ്രവൃത്തിയല്ല സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത്.
മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കേസില്‍ കേരള സര്‍ക്കാറിനായി ഹാജരായത്. എന്നാല്‍, ഹരീഷ് സാല്‍വെക്ക് കൂടുതല്‍ വാദം നടത്താനാകും മുമ്പ് തന്നെ കടുത്ത വിമര്‍ശനം ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നടത്തകേസില്‍ വിശദമായ ഉത്തരവ് വെള്ളിയാഴ്ചയുണ്ടാകും.
https://www.facebook.com/Malayalivartha