നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഉടന് ആധാര്‍....

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഉടന് ആധാര്‍ ലഭ്യമാകും. ജൂലായ് അഞ്ചിനു നടത്തിയ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സൂചിപ്പിച്ച നിര്‍ദേശമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. മുമ്പ് പ്രവാസികള്‍ നാട്ടിലെത്തി 182 ദിവസം കഴിഞ്ഞ ശേഷമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂവായിരുന്നു.
ഇപ്പോള്‍ ആ രീതി മാറി ഇനി മുതല്‍ വന്നിറങ്ങിയ ഉടനെയോ അല്ലെങ്കില്‍ മുന്‍കൂട്ടി സമയമെടുത്തോ ആധാറിന് അപേക്ഷിക്കാം. ജനനതീയതി , മേല്‍വിലാസം എന്നിവ തെളിയിക്കാനായി തിരിച്ചറിയല്‍ രേഖയായി പാസ്‌പോര്‍ട്ട് നല്‍കിയാല്‍ മതിയാകും. ഇന്ത്യന്‍ മേല്‍വിലാസമില്ലാത്ത പാസ്‌പോര്‍ട്ടാണെങ്കില്‍ യുഐഡിഐ അംഗീകരിച്ച ഏതു രേഖയും തിരിച്ചറിയല്‍ ആയി ഉപയോഗിക്കാം.
https://www.facebook.com/Malayalivartha