അരവിന്ദ് കെജ്രിവാളിന്റെ വസതിയ്ക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം

അരവിന്ദ് കെജ്രിവാളിന്റെ വസതിയ്ക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ കെജരിവാളിന്റെ വസതിയ്ക്ക് നേരെ പ്രതിഷേധം നടത്തിയത്.
ദേശീയ പൗരത്വ രജിസ്റ്റര്‍ ഡല്‍ഹിയില്‍ നടപ്പിലാക്കിയാല്‍ ആദ്യം പുറത്ത് പോകേണ്ടി വരുന്നത് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയായിരിക്കുമെന്നായിരുന്നു കെജരിവാളിന്റെ പരാമര്‍ശം.അരവിന്ദ് കെജരിവാളിന്റെ പാരമര്‍ശം ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നതിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ പരാമര്‍ശം കുടിയേറ്റക്കാരായ ജനങ്ങളെ മുഴുവനായും അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് മനോജ് തിവാരി പ്രതികരിച്ചു.
https://www.facebook.com/Malayalivartha