അവർ ശരിക്കും കമ്മ്യൂണിസ്റ്റ് ആണ്; കേരളം മോഡി ഫൈഡ്’ ആകാത്തത് കേരളത്തിന്റെ സൗന്ദര്യം കൊണ്ട് ; വൈറലായി ജോൺ അബ്രഹാമിന്റെ മറുപടി

കേരളം എന്തുകൊണ്ട് ഇതുവരെ 'മോഡി-ഫൈഡ്' ആയില്ല എന്ന ചോദ്യത്തിന് ബോളിവുഡ് താരം ജോണ്‍ എബ്രഹാം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. കേരളം മോഡി ഫൈഡ്’ ആകാത്തത് കേരളത്തിന്റെ സൗന്ദര്യം കൊണ്ടാണെന്നാണ് പാതിമലയാളിയും ബോളിവുഡ് താരവുമായ ജോണ്‍ എബ്രഹാമിന്റെ മറുപടി. മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ മുരളി കെ മേനോന്റെ നോവല്‍ ദി ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ബൈക്ക്‌സി’ന്റെ പ്രകാശനച്ചടങ്ങിനിടെ താരം പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
കേരളത്തില്‍ പത്ത് മീറ്റര്‍ അകലത്തില്‍ അമ്പലവും മുസ്ലിം പള്ളിയും ക്രിസ്ത്യന്‍ പള്ളിയും കാണാം. അവയെല്ലാം സമാധാനത്തില്‍ നിലനില്‍ക്കുന്നു. ലോകം മുഴുവന്‍ ധ്രുവീകരിക്കപ്പെട്ടാലും കേരളം സഹവര്‍ത്തിത്വത്തിനും മതനിരപേക്ഷതക്കും ഉദാഹരണമായി നിലനില്‍ക്കും. പാതി മലയാളിയായ ജോണ്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എന്തുകൊണ്ടാണ് ബിജെപി ഇതുവരെ ശക്തി പ്രാപിക്കാത്തത് എന്ന അര്‍ഥത്തിലായിരുന്നു പരിപാടിയുടെ മോഡറേറ്റര്‍ ആയ നമ്രത സക്കറിയയുടെ ചോദ്യം. നമ്രതയുടെ ചോദ്യം ഇങ്ങനെ.. 'കേരളം എന്തുകൊണ്ടാണ് ഇതുവരെ 'മോഡിഫൈഡ്' ആവാത്തത്? മറ്റിടങ്ങളില്‍ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നത് എന്താണ്'? ഈ ചോദ്യത്തിനുള്ള ജോണ്‍ എബ്രഹാമിന്റെ മറുപടി ഇങ്ങനെ..
'അതാണ് കേരളത്തിന്റെ സൗന്ദര്യം. നിങ്ങള്‍ക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യന്‍-മുസ്‌ലിം പള്ളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്‌നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു. അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും അവിടെയില്ല. മുഴുവന്‍ ലോകവും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സമാധാനത്തോടെയുള്ള സഹജീവനത്തിന് കഴിയുന്ന പ്രദേശത്തിന് ഉദാഹരണമാണ് കേരളം.'
ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മരണസമയത്ത് കേരളത്തില്‍ എത്തിയപ്പോഴത്തെ കാഴ്ചകളും ജോണ്‍ ചടങ്ങില്‍ ഓര്‍ത്തെടുത്തു. 'ആ സമയത്ത് ഞാന്‍ കേരളത്തില്‍ പോയിരുന്നു. കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള പോസ്റ്ററുകളും ഹോര്‍ഡിംഗുകളും എമ്പാടും എനിക്ക് കാണാന്‍കഴിഞ്ഞു. അത്തരത്തില്‍ കേരളം ശരിക്കും കമ്യൂണിസ്റ്റ് ആണ്. അച്ഛന്‍ കാരണം കുറേയേറെ മാര്‍ക്‌സിസ്റ്റ് സംഗതികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരുപാട് മലയാളികളില്‍ ഒരു ഇടതുപക്ഷ സമീപനമുണ്ട്. നമ്മളെല്ലാം വിശ്വസിക്കുന്നത് സമത്വപൂര്‍വ്വമുള്ള ജീവിതത്തിലും സമ്പത്തിന്റെ തുല്യമായ വിതരണത്തിലുമാണ്. അതിന്റെ
തിളങ്ങുന്ന ഉദാഹരണമാണ് കേരളം' എന്നും ജോണ്‍ എബ്രഹാം വേദിയില്‍ പറഞ്ഞു.
ജോൺ എബ്രഹാം മോഡലിങ്ങ് രംഗത്തു നിന്നാണ് സിനിമയിലെത്തിയത്. മ്യൂസിക് ആൽബങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2003-ൽ ജിസംഎന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.
2014-ലെ വിജയത്തേക്കാളും ഉജ്ജ്വല വിജയമാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയും കൂട്ടരും നേടിയത്. 2014-ൽ 282 സീറ്റുകളിലാണ് ബിജെപി വിജയം ഉറപ്പിച്ചതെങ്കിൽ ഇത്തവണ 300 കടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി ബിജെപി.
https://www.facebook.com/Malayalivartha