അസം പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവാദം

അസം പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവാദം. പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവരുടെ കാര്യത്തില്‍ വിദേശ ട്രിബ്യൂണല്‍ അന്തിമ തീരുമാനം എടുക്കും വരെ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാനാണ് തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം. അന്തിമ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവരിലെ രജിസ്‌റ്റേര്‍ഡ് വോട്ടര്‍മാരെ 'സംശയാസ്പദ' വോട്ടര്‍മാരായി പ്രഖ്യാപിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പൗരത്വത്തില്‍ സംശയമുള്ളവരെയാണ് അസമില്‍ 'സംശയാസ്പദ' (ഡി) വിഭാഗത്തില്‍ പെടുത്തിയിരുന്നത്. 1997ലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരമൊരു പരിഷ്‌കരണം കൊണ്ടുവന്നത്. ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് അസമിലെ 19 ലക്ഷത്തോളം പേരാണ് പുറത്തായത്.
ഇവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ 120 ദിവസം നല്‍കിയിട്ടുണ്ട്. ഇതിനായി 100 വിദേശ ട്രിബ്യൂണലുകളാണ് സംസ്ഥാനത്ത് രൂപവത്കരിച്ചത്.
https://www.facebook.com/Malayalivartha