മൈസൂരിലേക്ക് കേരളത്തില്‍ നിന്നും പ്രതിദിന ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും

കേരളത്തില്‍ നിന്നും മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍ തുടങ്ങും. കൊച്ചുവേളി ബംഗലൂരു പ്രതിദിന എക്‌സ്പ്രസ് ട്രെയിന്‍ (1631516) നാളെ മൈസൂരുവില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ 10.15ന് മൈസൂരു റെയില്‍വേ സ്‌റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദി എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും.
വൈകിട്ട് 4.45ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ 8.35നു ബംഗളൂരുവിലും 11.20നു മൈസൂരുവിലും എത്തും. 12.50നു മൈസൂരുവില്‍ നിന്നും പുറപ്പെടും. 4.35നു ബംഗളൂരുവിലെത്തും. പിറ്റേന്നു രാവിലെ 9.35ന് കൊച്ചുവേളിയിലുമെത്തും.
നിലവില്‍ സംസ്ഥാനത്തെ നഗരങ്ങളില്‍ നിന്നും മൈസൂരുവിലേക്കു പോകണമെങ്കില്‍ ബസില്‍ യാത്രചെയ്യണമായിരുന്നു. അല്ലെങ്കില്‍ ബംഗളൂരുവില്‍ ട്രെയിനിറങ്ങി പാസഞ്ചര്‍ ട്രെയിനിനെ ആശ്രയിക്കണം. ഈ അവസ്ഥയ്ക്കാണ് ഇപ്പോള്‍ മാറ്റം വരുന്നത്.
https://www.facebook.com/Malayalivartha