മുതിര്‍ന്ന സി.പി.എം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കോവിഡ് ബാധിച്ച് മരിച്ചു
പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സി.പി.എം നേതാവും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്യാമള്‍ ചക്രബര്‍ത്തി അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. വ്യാഴാഴ്ച ഉച്ചയോടെ കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
പശ്ചിമ ബംഗാളിലെ തൊഴിലാളി യൂണിയന് നേതാവ് കൂടിയായിരുന്നു ശ്യാമള്‍ ചക്രബര്‍ത്തി. നേതാവിന്‍െറ മരണത്തില്‍ സി.പി.എം അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു.
''സഖാവ് ശ്യാമള്‍ ചക്രബര്‍ത്തിയുടെ മരണത്തില്‍ അഘാതമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം മുതിര്‍ന്ന തൊഴിലാളി യൂണിയന് നേതാവും മുന്‍ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. ഇന്ന് രാജ്യത്തെ തൊഴിലാളി വര്‍ഗത്തിനും ഇടത് പ്രസ്ഥാനത്തിനും സുപ്രധാന ശബ്ദം നഷ്ടമായി.'' -സി.പി.എം ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha