Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൊവ്വയിലെ രഹസ്യങ്ങള്‍ തേടി മംഗള്‍യാന്‍ യാത്ര തുടങ്ങി

05 NOVEMBER 2013 04:52 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണങ്ങളില്‍ ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ഉത്തരവുമായി സുപ്രീം കോടതി

ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ മംഗള്‍യാന്‍ വിക്ഷേപിച്ചു. ഉച്ചകഴിഞ്ഞ്‌ 2.38ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ്‌ മംഗള്‍യാന്‍ വിക്ഷേപിച്ചത്‌. പേടകത്തെ വഹിച്ചുകൊണ്ട്‌ ഉപഗ്രഹ വിക്ഷേപണ വാഹനം പി.എസ്‌.എല്‍.വി-സി 25 കുതിച്ചുയര്‍ന്നു. ആദ്യഘട്ടം വിജയകരമായിരുന്നുവെന്ന്‌ ഐ.എസ്‌.ആര്‍.ഒ വൃത്തങ്ങള്‍ പറഞ്ഞു. 40 കോടി കിലോമീറ്റര്‍ യാത്ര ചെയ്‌ത്‌ മംഗള്‍യാന്‍ 300 ദിവസം കൊണ്ട്‌ 2104 സെപ്‌റ്റംബര്‍ 24ന്‌ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.

1,350 കിലോഗ്രാം ഭാരമുള്ളതാണു മാഴ്‌സ്‌ ഓര്‍ബിറ്റര്‍ മിഷന്‍ (എം.ഒ.എം) എന്നു പേരുള്ള മംഗള്‍യാന്‍ ഉപഗ്രഹം. വിക്ഷേപണത്തിന്റെ 56.30 മണിക്കൂര്‍ നീളുന്ന കൗണ്ട്‌ ഡൗണ്‍ ഞായറാഴ്‌ച രാവിലെ 6.08നാണു തുടങ്ങിയത്‌. ചൊവ്വാഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടോയെന്ന്‌ അന്വേഷിക്കുന്നതിനൊപ്പം ചുവന്ന ഗ്രഹത്തിന്റെ ചിത്രങ്ങള്‍ ശേഖരിക്കുകയും കാലാവസ്ഥ വിശകലനം ചെയ്യുകയുമാണു ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍.

കഴിഞ്ഞ 28ന്‌ നടക്കേണ്ടിയിരുന്ന മംഗള്‍യാന്‍ വിക്ഷേപണം കാലാവസ്ഥാ പ്രശ്‌നം മൂലം മാറ്റിവയ്‌ക്കുകയായിരുന്നു. 1965-ല്‍ അമേരിക്കന്‍ പര്യവേക്ഷണ വാഹനമായ മറൈന്‍ 4 ആണ് ആദ്യമായി ചൊവ്വയുടെ ദൃശ്യങ്ങള്‍ ഭൂമിയിലേക്കയച്ചത്. കഴിഞ്ഞവര്‍ഷം ആഗസ്തില്‍ ചൊവ്വയിലിറങ്ങിയ അമേരിക്കയുടെ ക്യൂരിയോസിറ്റി ഇപ്പോഴും പര്യവേക്ഷണം തുടരുകയാണ്. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാല്‍ മംഗള്‍യാന്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും അന്വേഷണം തുടരുമെന്നാണ് ഐ.എസ്.ആര്‍.ഒ. കണക്കുകൂട്ടുന്നത്.

പരീക്ഷണം വിജയകരമായാല്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പര്യവേക്ഷണ വാഹനമയയ്ക്കുന്ന രാജ്യം എന്ന ചരിത്ര നേട്ടം ഇന്ത്യക്ക്‌ സ്വന്തമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (4 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (14 minutes ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (43 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (52 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (56 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (1 hour ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (2 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (2 hours ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (2 hours ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (3 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (3 hours ago)

Malayali Vartha Recommends