ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശിപാര്‍ശ തള്ളിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന ജഡ്ജി കുര്യന്‍ ജോസഫ്

ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശിപാര്‍ശ തള്ളിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന ജഡ്ജി കുര്യന്‍ ജോസഫ്. കൊളീജിയത്തിന്റെ ശിപാര്‍ശ തള്ളിയത് സംഭവിക്കാന്‍ പാടില്ലാത്താണ്. ഇത് മുന്‍പില്ലാത്ത നടപടിയാണ്. അതിനാല്‍ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയമെടുക്കും. അടുത്ത ആഴ്ച കൊളീജിയം ചേരുമെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.
സുപ്രീംകോടതി ജഡ്ജിയായി കൊളീജിയം നല്‍കിയ കെ.എം. ജോസഫിന്റെ നിയന ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. അതേസമയം, കെ.എം. ജോസഫിനൊപ്പം ശിപാര്‍ശ ചെയ്യപ്പെട്ട ഇന്ദു മല്‍ഹോത്രയുടെ നിയമനം അംഗീകരിക്കുകയും ചെയ്തു.
2016ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയത് ഹൈക്കോടതി ചീഫ് ജസ്റ്റിസായലിരുന്ന കെ.എം ജോസഫായിരുന്നു. ഈ നടപടിയാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്.
https://www.facebook.com/Malayalivartha


























