Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

എന്റെ മകളെ ക്രൂരമായി പീഡിപ്പിച്ചവരെ തൂക്കിക്കൊല്ലൂ, കഴിഞ്ഞില്ലെങ്കില്‍ ഞങ്ങളെ വെടിവയ്ക്കൂ: കത്വയില്‍ പിച്ചിചീന്‍പ്പെട്ട പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

06 MAY 2018 02:49 PM IST
മലയാളി വാര്‍ത്ത

കുറ്റവാളികളായ അവരെ വെറുതെവിട്ടാല്‍ അവര്‍ ഞങ്ങളെ കൊല്ലും. നാലു ഗ്രാമങ്ങളിലെ ജനങ്ങളും ഞങ്ങളുടെ ജീവനു പിന്നാലെതന്നെയാണ്. എന്നാല്‍ ഞങ്ങള്‍ നാലു പേര്‍ മാത്രമാണുള്ളത്. ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി.. ഞങ്ങളുടെ വീട്, വസ്തുവകകള്‍ എല്ലാം നഷ്ടമായി. അതിനാല്‍ കുറ്റവാളികളെ തൂക്കിക്കൊല്ലൂ, നീതി നല്‍കുന്നില്ലെങ്കില്‍ ഞങ്ങളെ വെടിവച്ചു കൊല്ലൂ... ജമ്മു കാഷ്മീരിലെ കഠുവയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ അമ്മയുടെ വാക്കുകളാണിത്. ഏറെ സങ്കടം ഉളവാക്കുന്ന ഈ വാക്കുകള്‍ കേട്ടാല്‍ കഠ്വയിലെ ജനങ്ങള്‍ക്ക് ഒന്നും തോനില്ല എന്നാല്‍ മനുഷ്യനായി പറന്ന എല്ലാവരുടെയും മനസ്സ് തറയ്ക്കുന്ന ഒന്നുതന്നെയാണ്. കാരണം കുറ്റവാളികള്‍ക്കെതിരെയുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നത് ആ കുടുമ്പത്തെ ആശങ്കപ്പെടുത്തുന്നുണ്ട് അത്രമേല്‍ അവഗണനയാണ് അവര്‍ക്ക് നാട്ടില്‍ അനുഭവിക്കേണ്ടിവന്നത്. ആനാട് അങ്ങനെയാണ്. അവ്രര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. നമ്മുടെ കുടുമ്പത്തിലെ ആര്‍ക്കങ്കിലുമാണ് ഈ ഗതി വന്നതെങ്കിലോ. 

പ്രദേശത്തുനിന്നുള്ള ജനങ്ങളുടെ ഭീഷണിയില്‍ തങ്ങള്‍ ഭയപ്പെടുന്നതായി എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ ബാലികയുടെ മാതാവ് വെളിപ്പെടുത്തിയിരുന്നു. കേസിന്റെ വിചാരണ ജമ്മു കാഷ്മീരിനു പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബാലികയുടെ പിതാവ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയില്‍ അടുത്ത ദിവസം വിധി വരാനിരിക്കെയാണ് കുട്ടിയുടെ മാതാവിന്റെ പരാമര്‍ശം. ജമ്മുവിലെ നിലവിലെ സാഹചര്യത്തില്‍ വിചാരണ സമാധാനപരമായി മുന്നോട്ടുപോകില്ലെന്നും കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ പോലീസിനെ അനുവദിക്കാതിരുന്ന അഭിഭാഷകരുടെ പ്രവര്‍ത്തി രാജ്യം കണ്ടതാണെന്നും മാതാവ് ചൂണ്ടിക്കാട്ടുന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുന്നയിക്കാന്‍ പ്രദേശത്തെ രാഷ്ട്രീയക്കാര്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും െ്രെകം ബ്രാഞ്ചിന്റെയും സംസ്ഥാന പോലീസിന്റെയും അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരാണെന്നും ബാലികയുടെ മാതാവ് പറഞ്ഞു. കുറ്റവാളികളെ രക്ഷിക്കാനാണ് സിബിഐ അന്വേഷണം എന്ന ആവശ്യം രാഷ്ട്രീയ നേതാക്കള്‍ ഉന്നയിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, തങ്ങള്‍ പരാതി നല്‍കിയിരുന്നപ്പോള്‍ തന്നെ പോലീസ് നടപടിയെടുത്തിരുന്നെങ്കില്‍ മകളെ ജീവനോടെയെങ്കിലും ലഭിച്ചേനെ എന്നും ഇവര്‍ പരിതപിക്കുന്നു.

ബക്കര്‍വാള്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വീടിനടുത്തുനിന്നു ജനുവരി പത്തിനാണു കാണായത്. ഒരാഴ്ചയ്ക്കുശേഷം അതേ മേഖലയിലെ ക്ഷേത്രപരിസരത്തുനിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കേസ് അന്വേഷണത്തിനായി രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം രണ്ടു പോലീസുകാര്‍ ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണു കാമവെറിയുടെയും വംശീയതയുടെയും ഭീകര മുഖം ലോകത്തിനു മുന്പില്‍ തുറന്നുവെച്ചത്. പ്രതികള്‍ക്കായി ഹിന്ദു ഏക്താ മഞ്ചിന്റെ നേതൃത്വത്തില്‍ തെരുവില്‍ കൂറ്റന്‍ പ്രകടനങ്ങള്‍ നടക്കുകയും ഭരണത്തില്‍ പങ്കാളിയായ ബിജെപി തന്നെ ഈ പ്രതിഷേധത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ മന്ത്രിമാരായ ചൗധരി ലാല്‍ സിംഗും ചന്ദര്‍ പ്രകാശ് ഗംഗയും പ്രതികളുടെ അറസ്റ്റ് തടയാന്‍ പരസ്യമായി രംഗത്തു വന്നിരുന്നു. ഇവര്‍ പിന്നീട് രാജിവച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (10 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (4 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

Malayali Vartha Recommends