വിവാഹത്തിന്റെ പത്താംനാള്‍ ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി പിടിക്കപ്പെടാതിരിക്കാനുള്ള യുവാവിന്റെ തന്ത്രം പാളി; കൊലക്ക് കാരണം വിവാഹത്തിന് 20 ലക്ഷം രൂപ ചെലവാക്കിയിട്ടും; ചോദിച്ച 15 ലക്ഷം രൂപ സ്ത്രീധനം നല്‍കാത്തത്

ഭര്‍ത്താവ് ആവശ്യപ്പെട്ട 15 ലക്ഷം രൂപ സ്ത്രീധനം ഭാര്യാവീട്ടുകാര്‍ നല്‍കിയില്ലെന്ന് ആരോപിച്ച് വിവാഹം കഴിഞ്ഞ് പത്താം ദിവസം ഭര്‍ത്താവ് യുവതിയെ വെടിവച്ചു. കൊലപ്പെടുത്തിയത് പിങ്കി എന്ന യുവതിയെ പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വ്യവസായിയായ യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടുപോയ വഴി ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാള്‍ പോലീസിനെ ഫോണ്‍ ചെയ്ത് താനും ഭാര്യയും കൊള്ളയടിക്കപ്പെട്ടെന്നും ഭാര്യയെ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയെന്നും അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ്, സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹി സ്വദേശിയായ പിങ്കിയെ പത്തു ദിവസം മുന്പാണ് ഇയാള്‍ വിവാഹം ചെയ്തത്. വിവാഹത്തിനായി തങ്ങള്‍ 20 ലക്ഷം രൂപ ചെലവഴിച്ചിരുന്നെന്നും വിവാഹത്തിനു പിന്നാലെ പിങ്കിയുടെ ഭര്‍ത്താവ് 15 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നെന്നും പിങ്കിയുടെ മാതാപിതാക്കള്‍ പോലീസിനോടു പറഞ്ഞു. പിങ്കിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു കൈമാറി.
https://www.facebook.com/Malayalivartha


























