ഇനി 18 വയസായാല്‍ ഒരുമിച്ചു ജീവിക്കാം വിവാഹം കഴിക്കണമെന്നില്ല; സുപ്രീം കൊടതിയുടെ നിര്‍ണായക വിധി; പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒരുമ്മിച്ച് താമസിക്കുന്നതിന് നിയമതടസ്സങ്ങളില്ല

കേരള ഹൈക്കോടതിയെ തള്ളി സുപ്രീംകോടതി വിധിപ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒരുമ്മിച്ച് താമസിക്കാന്‍ നിയമതടസങ്ങളില്ലെന്ന് സുപ്രീംകോടതി. നിയമപ്രകാരം രാജ്യത്ത് പുരുഷന് വിവാഹപ്രായം 21 വയസും സ്ത്രീയുടെ വിവാഹപ്രായം പതിനെട്ടുവയസുമാണ്. എന്നാല്‍ പതിനെട്ട് തികഞ്ഞ പുരുഷനും സ്ത്രീക്കും ഒരുമ്മിച്ച് താമസിക്കാന്‍ പ്രായം ഇനി തടസമാകില്ലെന്നാണ് സുപ്രധാനമായ കോടതി വിധി.
സുപ്രീംകോടതി വിധിയോടെ 18 വയസ് പൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും പരസ്പര സമ്മതപ്രകാരം ഒരുമ്മിച്ച് ജീവിക്കാം. ഇത്തരമൊരു കേസില്‍ കേരളെൈ ഹക്കോടതിയുടെ ഉത്തരവ് തള്ളിയാണ് സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. 20 വയസുകാരിയായ തുഷാരയുടെയും 21 വയസ് പൂര്‍ത്തിയായിട്ടില്ലാത്ത സുഹൃത്ത് നന്ദകുമാറിന്റെയും വിവാഹം റദ്ദാക്കി പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ട ഹൈക്കോടതി ഉത്തരവാണ് റദ്ദാക്കിയത്. ജസ്റ്റിസുമാരായ എ.കെ സിക്രിയും അശോ് ഭൂഷണും ഉള്‍പ്പെട്ട സുപ്രീകോടതി ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ലെങ്കിലും വിവാഹിതരാകാതെ ഇരുവര്‍ക്കും ഒരുമ്മിച്ച് ജീവിക്കാമെന്നും കോടതി വ്യക്തമാക്കി. 2017 ഏപ്രിലിലാണ് ഹൈക്കോടതി തുഷാരയുടെയും നന്ദകുമാറിന്റെയും വിവാഹം അസാധുവാക്കിയത്. നന്ദകുമാറിന് 21 വയസ് തികഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
https://www.facebook.com/Malayalivartha


























