വിവാദ പ്രസ്ഥാവനയുമായി യെദിയൂരപ്പ; അടുത്ത അഞ്ചാറ് ദിവസം വീടുകളിലെല്ലാം കയറണം; ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവരുടെ കയ്യും കാലും കെട്ടി പോളിംഗ് ബൂത്തില്‍ എത്തിക്കണം

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുമ്പൊള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ എല്ലാ നേതാക്കളെല്ലാം അവരവരുടെ പാര്‍ട്ടി പ്രചരണ രംഗത്ത് സജീവമാണ്. ഇതിനിടെ ബി.ജെ.പി നേതാവും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ബി.എസ് യെദിയൂരപ്പയുടെ പ്രസ്താവന വിവാദമാവുകയാണ്. ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരെ കയ്യും കാലും കെട്ടി പോളിംഗ് ബൂത്തില്‍ എത്തിക്കണമെന്നായിരുന്നു യെദിയൂരപ്പയുടെ പ്രസ്താവന. എന്നാല്‍ പ്രസ്താവന വിവാദമായതോടെ വോട്ടര്‍മാരെ സ്‌നേഹത്തോടെ കൊണ്ടുവരണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് യെദിയൂരപ്പ തിരുത്തി.
ബെലഗാവിയിലെ കിട്ടൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തുമ്പോഴായിരുന്നു യെദിയൂരപ്പയുടെ വിവാദ പ്രസ്താവന. അടുത്ത അഞ്ചാറ് ദിവസം വീടുകളിലെല്ലാം കയറണം. മെയ് 12ന് ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ തയ്യാറാല്ലാത്തവര്‍ ഉണ്ടെങ്കില്‍ കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണം. മെയ് 12നാണ് കര്‍ണാടക തെരഞ്ഞെടുപ്പ്. 15ന് വോട്ടെണ്ണല്‍ നടക്കും.
https://www.facebook.com/Malayalivartha


























