പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ച് താമസിക്കാന്‍ വിവാഹപ്രായം തടസമല്ലെന്ന് സുപ്രീംകോടതി

പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ച് താമസിക്കാന്‍ വിവാഹപ്രായം തടസമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹിതരായില്ലെങ്കിലും പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും ഒന്നിച്ച് കഴിയാമെന്നും കോടതി നിരീക്ഷിച്ചു. 21 വയസ് തികയാത്തതിന്റെ പേരില്‍ കേരളാ ഹൈക്കോടതി വിവാഹം അസാധുവാക്കിയ നന്ദകുമാറിന്റെയും തുഷാരയുടെയും കേസിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
2017 ഏപ്രിലിലാണ് നന്ദകുമാറും തുഷാരയും വിവാഹിതരായത്. മകളെ തട്ടിക്കൊണ്ടുപോയതാണെന്നും നന്ദകുമാറിന് വിവാഹപ്രായമായ 21 വയസ് തികഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി തുഷാരയുടെ പിതാവ് ഹൈക്കോടതിയില്‍ കേസ് നല്‍കി. ഇതംഗീകരിച്ച കോടതി വിവാഹം റദ്ദാക്കി തുഷാരയെ പിതാവിനൊപ്പം അയച്ചു. ഇതിനെതിരെ നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി.
ഹൈക്കോടതിയുടെ നടപടി ശരിയായില്ലെന്ന് നന്ദകുമാറിന്റെ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസുമാരായ എ. കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഹാദിയയെ ഭര്‍ത്താവിനൊപ്പം അയച്ച ഉത്തരവും കോടതി എടുത്തുപറഞ്ഞു.
തുഷാരയും നന്ദകുമാറും പ്രായപൂര്‍ത്തിയായവരാണ്. ഹൈക്കോടതി അക്കാര്യം പരിഗണിക്കണമായിരുന്നു. പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിച്ചില്ലെങ്കിലും ഒന്നിച്ച് താമസിക്കാന്‍ അവകാശമുണ്ട്. അത് നിയമപ്രകാരം അംഗീകരിക്കപ്പെട്ടതാണ്. അവര്‍ക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാനുള്ള അവകാശം മുന്‍ വിധികളില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
https://www.facebook.com/Malayalivartha

























