കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് ജൂലായ് 17ലേക്ക് മാറ്റി

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ 5 വര്‍ഷം തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് ജോധ്പൂര്‍ കോടതി ജൂലായ് 17ലേക്ക് മാറ്റി. ജോധ്പൂര്‍ ജില്ലാ, സെഷന്‍സ് ജഡ്ജി ചന്ദ്രകുമാര്‍ സൊങ്കാറയാണ് താരത്തിന്റെ അപ്പീല്‍ പരിഗണിക്കുക.
അപ്പീല്‍ പരിഗണിക്കുന്ന വേളയില്‍ കോടതിയില്‍ ഹാജരായ സല്‍മാന്‍ ഖാന്‍ പിന്നീട് മുംബൈയിലേക്ക് മടങ്ങി. കോടതിയില്‍ ഹാജരാകുന്നതിന് മുംബയില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്കു ശേഷം സല്‍മാന്‍ ജോധ്പൂരിലെത്തിയിരുന്നു. സഹോദരി അല്‍വിരയും ഒപ്പമുണ്ടായിരുന്നു. നേരത്തെ ശിക്ഷിക്കപ്പെട്ട സല്‍മാന് ഏപ്രില്‍ 7ന് ജാമ്യം ലഭിച്ചിരുന്നു. 50,000 രൂപയുടെ ബോണ്ടിന്മേലാണ് സല്‍മാന് ജാമ്യം അനുവദിച്ചത്.
ശിക്ഷ ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്യണമെന്ന സല്‍മാന്റെ ആവശ്യം അന്ന് കോടതി അംഗീകരിച്ചിരുന്നു. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. കാനഡ. നേപ്പാള്‍, അമേരിക്ക എന്നീ രാജ്യങ്ങളിലേക്ക് പോകുന്നതിനായി അനുമതി തേടി സല്‍മാന്‍ അടുത്തിടെ ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. കോടതി അനുമതി നല്‍കിയിട്ടുണ്ട്. മേയ് 25 മുതല്‍ ജൂലായ് 10 വരെയാണ് സല്‍മാന്റെ വിദേശപര്യടനം.
https://www.facebook.com/Malayalivartha

























