ജയലളിതക്ക് തമിഴ്നാട് സർക്കാർ സ്മാരകം ഒരുക്കുന്നു; ഫിനിക്സ് പക്ഷിയുടെ മാതൃകയിലാണ് സ്മാരകം ഒരുക്കുന്നത്

മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് തമിഴ്നാട് സര്‍ക്കാറിരിന്റെ ആഭിമുഖ്യത്തില്‍ 50.80 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ ചെന്നൈ മറിന ബീച്ചില്‍ ജയലളിതയുടെ സ്മൃതിമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാര്‍, അണ്ണാ ഡി.എം.കെ എം.പിമാര്‍, എം.എല്‍.എ മാര്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു . പുരോഹിതന്മാരുടെ കാര്‍മികത്വത്തില്‍ യാഗപൂജകളും അരങ്ങേറി. അണ്ണാ ഡി.എം.കെ സ്ഥാപക നേതാവ് എം.ജി.ആറിന്റെ സ്മാരകത്തോട് ചേര്‍ന്നാണ് ജയലളിതക്കും സ്മാരകം പണിയുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന നിര്‍മാണപ്രവൃത്തികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. 2018-19 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഇതിന് തുക വകയിരുത്തിയിരുന്നു. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയ ജയലളിതയുടെ സ്മാരകം ഫിനിക്സ് പക്ഷിയുടെ മാതൃകയിലാണ് നിര്‍മിക്കുന്നത്. പ്രദര്‍ശനനഗരി, വിജ്ഞാനകേന്ദ്രം, സന്ദര്‍ശകര്‍ക്ക് ഇരിപ്പിടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും. സ്മാരകത്തിന് 15 മീറ്റര്‍ ഉയരമുണ്ടായിരിക്കും.
അതിനിടെ, സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ശിലാസ്ഥാപന കര്‍മം ഹൈന്ദവാചാരങ്ങളോടെ നടത്തിയത് അംഗീകരിക്കാനാവില്ലെന്നും ഇത് രാജ്യത്തിെന്റ മതേതര സ്വഭാവത്തിന് നിരക്കുന്നതല്ലെന്നും ഡി.എം.കെ വക്താവ് എ. ശരവണന് ആരോപിച്ചു.
https://www.facebook.com/Malayalivartha

























