Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കാശ്മീരിൽ വിഘടന വാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി; നാണക്കേട് കൊണ്ട് തല കുനിയുന്നുവെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി

08 MAY 2018 03:28 PM IST
മലയാളി വാര്‍ത്ത

കാശ്മീര്‍ താഴ് വരയില്‍ വിഘടനവാദികളുടെ കല്ലേറില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയെത്തി. ശ്രീനഗര്‍ -ഗുല്‍മാര്‍ഗ് റോഡില്‍ നര്‍ബാലിന് സമീപം വിനോദസഞ്ചാരികള്‍ യാത്രചെയ്തിരുന്ന വാഹനങ്ങള്‍ക്ക് നേരെയുണ്ടായ കല്ലേറിലാണ് ചെന്നൈ സ്വദേശി തിരുമണി കൊല്ലപെട്ടത്. കല്ലേറില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരുപത്തിരണ്ട് കാരനായ തിരുമണി തിങ്കളാഴ്ച്ചയാണ് കാശ്മീരിലെ സൗറയിലെ ആശുപത്രിയില്‍ മരിച്ചത്. തിരുമണിയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബാ മുഫ്തി തന്റെ തല നാണക്കേട് കൊണ്ട് കുനിഞ്ഞിരിക്കുകയാണെന്ന് അഭിപ്രായപെട്ടു.

സംഭവത്തില്‍ നടുക്കം രേഖപെടുത്തിയ മുഖ്യമന്ത്രി വിനോദസഞ്ചാരികള്‍ക്കെതിരെയുണ്ടായ കല്ലേറില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി. കേരളത്തില്‍ നിന്നുള്ള സംഘത്തിന് നേര്‍ക്കും കാശ്മീരില്‍ കല്ലേറുണ്ടായി. കാസര്‍കോട്, കണ്ണൂര്‍,എറണാകുളം, കോഴിക്കോട്,തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള 47 അംഗ സംഘത്തിന് നേര്‍ക്കാണ് കല്ലേറുണ്ടായത്.കാശ്മീരിലേക്ക് ഏപ്രില്‍ 26 ന് യാത്രപോയ സംഘം ഏപ്രില്‍ 30 നാണ് കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ പഹല്‍ഗാമിന് സമീപമെത്തിയപ്പോഴാണ് അക്രമമുണ്ടായത്.

ശക്തമായ കല്ലേറില്‍ ഇവരുടെ നാല് വാഹനങ്ങള്‍ തകരുകയും ഏഴുപേരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കളക്ടറും എഡിഎമ്മുമാണ് യാത്രാസംഘത്തിലെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്്.പിന്നീട് ഇവരുടെയാത്ര പോലീസ് സംരക്ഷണയിലായിരുന്നു.ശനിയാഴ്ച്ച രാവിലെ ഇവര്‍നാട്ടില്‍ മടങ്ങിയെത്തുകയും ചെയ്തു. അതേസമയം ജമ്മുകാശ്മീര്‍ പോലീസ് വിനോദസഞ്ചാരികള്‍ക്കെതിരെയുണ്ടായ കല്ലേറില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കല്ലേറിഞ്ഞവരെ കണ്ടെത്തുന്നതിനായി താഴ്വരയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 minutes ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (12 minutes ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (5 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (5 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

Malayali Vartha Recommends