Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കര്‍ണാടക തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമെന്ന് ബി.ബി.സിയുടെ പേരില്‍ വ്യാജ പ്രചരണം

08 MAY 2018 04:53 PM IST
മലയാളി വാര്‍ത്ത

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് വ്യാജപ്രചരണം. അതും ബി.ബി.സിയുടെ ലോഗോയും മറ്റും ഉപയോഗിച്ച്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബി.ബി.സി ന്യൂസ് ടിം വിശദീകരണവുമായി രംഗത്തെത്തി. കര്‍ണാടക തെരഞ്ഞെടുപ്പ് സംബന്ധിച്ച് തങ്ങളുടെ പേരില്‍ പുറത്തു വന്ന വ്യാജ സര്‍വേഫലത്തിനെതിരെ ബി ബി സി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇത്തരത്തിലൊരു സര്‍വേ തങ്ങള്‍ നടത്തിയിട്ടില്ലെന്നും ബി ബി സിയില്‍ നിന്നല്ല ഈ വാര്‍ത്ത പുറത്തു വന്നതെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബി ബി സി സര്‍വേകള്‍ നടത്താറില്ലെന്നും ബി ബി സി ന്യൂസ് ഹെഡ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസും ബി.ജെ.പിയും കടുത്ത വാക്‌പോരും പ്രചരണവുമാണ് നടത്തുന്നത്. രണ്ട് മാസം മുമ്പ് നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. 135 സീറ്റ് നേടി കര്‍ണാടക തെരഞ്ഞെടടുപ്പില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്നാണ് ബി.ബി.സിയുടെ പേരിലുള്ള പ്രവചനത്തില്‍ പറയുന്നത്. പരമാവധി 90 സീറ്റുകള്‍ ബി ജെ പി നേടുമെന്നാണ് ആദ്യം പുറത്തു വന്ന മറ്റ് സര്‍വേകള്‍ പറയുന്നത്. ബി ബിസി ന്യൂസിന്റെ എംബ്‌ളമടക്കം അനധികൃതമായി ഉള്‍പ്പെടുത്തിയാണ് വ്യാജ സര്‍വേ വാര്‍ത്ത പ്രചരിക്കുന്നത്.

കര്‍ണാടകയിലെ പ്രധാന സമുദായമായ ലിംഗായത്തുകള്‍ കോണ്‍ഗ്രസുമായി അടുത്തതോടെയാണ് ബി.ജെ.പി വെട്ടിലായത്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ചയ്ക്ക് പോലും ലിംഗായത്ത് ആചാര്യന്‍ സമ്മതിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വാശിയേറിയ പ്രചരണ പരിപാടികളാണ് കര്‍ണാടകയില്‍ നടത്തുന്നത്. കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് കോണ്‍ഗ്രസിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 minutes ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (12 minutes ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (5 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (5 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

Malayali Vartha Recommends